മസ്കത്ത്: സുൽത്താനേറ്റിലെ വിപണി നിരീക്ഷിക്കാൻ ഉപഭോക്തൃസംരക്ഷണ അതോറിറ്റി സാേങ്കതിക വിദ്യയും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (നിർമിത ബുദ്ധി) സംവിധാനവും ഉപയോഗിച്ചു തുടങ്ങി. പുതിയ സംരംഭം വിപണി നിയന്ത്രണം സുഗമമാക്കാനും സമയം ലാഭിക്കാൻ കഴിയുമെന്നും ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയിലെ കൺസ്യൂമർ സർവിസസ് ആൻഡ് മാർക്കറ്റ് മോണിറ്ററിങ് ഡയറക്ടർ ജനറൽ ഹമൂദ് ബിൻ സെയ്ദ് അൽ ജാബ്രി പറഞ്ഞു. സ്ഥാപിതമായ 2011മുതൽ 2021െൻറ മൂന്നാം പാദം വരെ അതോറിറ്റിക്ക് ലഭിച്ച പരാതികളുടെ എണ്ണം 96,042 ആണെന്നും അദ്ദേഹം പറഞ്ഞു. 2012 ജനുവരി മുതൽ 2021 ജൂൺവരെയുള്ള കാലയളവിൽ 35,17,957 റിയാലാണ് പിഴ ചുമത്തിയത്. ഇക്കാലയളവിൽ 1,62,37,562 റിയാൽ വീണ്ടെടുക്കുകയും ചെയ്തു. അതോറിറ്റി സ്ഥാപിതമായതുമുതൽ ഈ വർഷത്തിെൻറ മൂന്നാം പാദംവരെ പബ്ലിക് പ്രോസിക്യൂഷെൻറ തീരുമാനത്തിനായി റഫർ ചെയ്ത കേസുകളുടെ എണ്ണം 53,882 ആണെന്നും അൽ ജാബ്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.