മസ്കത്ത്: സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് മേധാവി കെ.എം. ബഷീറിെൻറ അകാല നി ര്യാണത്തിൽ മസ്കത്ത് ഇന്ത്യൻ മീഡിയഫോറം അനുശോചിച്ചു. കേസ് ഒതുക്കി കുറ്റവാളിക ളെ രക്ഷപ്പെടുത്താനുള്ള പൊലീസിെൻറ വഴിവിട്ട മാർഗങ്ങളിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥർതന്നെ നിയമം ലംഘിക്കുന്നത് ഗുരുതരമാണ്. കുറ്റവാളികൾക്ക് സംരക്ഷണം നൽകാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരെ അന്വേഷണ ചുമതലയിൽനിന്ന് മാറ്റി നിർത്തണമെന്ന് യോഗം അഭ്യർഥിച്ചു.
ബഷീറിെൻറ കുടുംബത്തിനെ സഹായിക്കാൻ ഇന്ത്യൻ മീഡിയ ഫോറം ആഭിമുഖ്യത്തിൽ ഫണ്ട് സ്വരൂപിക്കാനും തീരുമാനമായി. ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് കബീർ യൂസുഫ്, ജനറൽ സെക്രട്ടറി ജയകുമാർ വള്ളിക്കാവ്, ഷിലിൻ പൊയ്യാറ, മുഹമ്മദ് മീരാൻ, കെ. അബാദ്, ഷൈജു മേടയിൽ, ഷഫീർ കുഞ്ഞുമുഹമ്മദ്, മെർവിൻ കരുനാഗപ്പള്ളി, സിറാജ് ദിനപത്രം എം.ഡി അബ്ദുൽ ഹമീദ്, ലോവൽ, സൂരജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.