മസ്കത്ത്: കൈരളി ഹംരിയയും മസ്ക്കത്തിലെ പ്രമുഖ സ്വകാര്യ പോളി ക്ലിനിക്കായ ഹലാ പോളിക്ലിനിക്ക് വാദികബീർ സംയുക്തമായി രക്തദാന ക്യാമ്പും മെഡിക്കൽ പരിശോധനയും നടത്തി. ഒമാൻ രക്തബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. നോർക്ക റൂട്സ് അഡ്വ. ഗിരീഷ് ഉദ്ഘാടനം ചെയ്തു. കൈരളി ഹംരിയ യൂനിറ്റ് പ്രസിഡന്റ് ഗോപകുമാർ അധ്യക്ഷത വഹിച്ചു. ഹലാ ഗ്രൂപ് ചെയർമാൻ ഷിഹാബ്, ലോകകേരള സഭാംഗങ്ങളായ വിൽസൺ ജോർജ്, ഷാജി സെബാസ്റ്റ്യൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളം വിഭാഗം കൺവീനർ സന്തോഷ് കുമാർ, കെ. ബാലകൃഷണൻ എന്നിവർ സംസാരിച്ചു.
രാജ്യത്തെ രക്തബാങ്കുകളിൽ രക്തത്തിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ഒന്നാം വാർഷികത്തിൽ രക്തദാന ക്യാമ്പുമായി മുന്നോട്ടുവന്നതെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. 70 യൂനിറ്റോളം രക്തം ശേഖരിച്ച് രക്തബാങ്കിന് നൽകുകയും നൂറുകണക്കിന് ആളുകൾക്ക് വൈദ്യ പരിശോധന നൽകിയെന്നും ഇവർ പറഞ്ഞു. രക്തദാതാക്കൾക്ക് ഭാവിയിൽ ഹലാ ക്ലിനിക്കിൽ സൗജന്യ വൈദ്യപരിശോധന നൽകും. ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധ ഡോക്ടർമാർക്കൊപ്പം, കൈരളി ഹംരിയ യൂനിറ്റ് ഭാരവാഹികളായ സഹദ്, സിയാദ് ഉണിച്ചിറ, അനസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.