ഒ.​ഐ.​സി.​സി സ​ലാ​ല സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച  ര​ക്​​ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്

ഒ.​ഐ.​സി.​സി സ​ലാ​ല ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

സ​ലാ​ല: ഒ.​ഐ.​സി.​സി സ​ലാ​ല സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്​​ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. എ​സ്.​ക്യു.​എ​ച്ച് ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ന്ന ക്യാ​മ്പ് ഒ.​ഐ.​സി.​സി ഒ​മാ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ സി​ദ്ദീ​ഖ് ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ര​ക്​​ത​സാ​ക്ഷി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​മാ​നി​ലൊ​ട്ടു​ക്കും വി​വി​ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ലാ​ല റീ​ജ​ന​ൽ ക​മ്മി​റ്റി ര​ക്​​ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്മാ​ൾ ആ​ൻ​ഡ് മീ​ഡി​യം എ​ന്‍റ​പ്രൈ​സ​സ് ഡെ​വ​ല​പ്മെൻറ് ദോ​ഫാ​ർ റീ​ജ്യ​ൻ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ഹ്മ​ദ് ഫ​റ​ജ് അ​ൽ​ഗ​സ്സാ​നി മു​ഖ്യാ​തി​ഥി​യാ​യി. അ​ഹ്മ​ദ് അ​ൽ ക​സീ​രി​യും സം​ബ​ന്ധി​ച്ചു.

ഒ.​ഐ.​സി.​സി സ​ലാ​ല ഒ​രു​ക്കി​യ എ​ട്ടാ​മ​ത്തെ ക്യാ​മ്പി​ൽ എ​ൺ​പ​തോ​ളം പേ​ർ ര​ക്​​തം ന​ൽ​കി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച്​ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ന് ഒ.​ഐ.​സി.​സി സ​ലാ​ല റീ​ജ​ന​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ ഡോ. ​നി​ഷ്താ​ർ, ട്ര​ഷ​റ​ർ ഷ​ജി​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ രാ​ഹു​ൽ, ഷാ​ജി ഹാ​ഫ, ജി​ജി കാ​സിം, റൗ​ഫ്, ദീ​പാ ബെ​ന്നി, അ​നീ​ഷ്, ശ്യാം ​മോ​ഹ​ൻ, സ​രീ​ജ്, നി​സാം, സ​ജീ​വ് ജോ​സ​ഫ്, നൗ​ഫ​ൽ, സ​ലാം, റി​സാ​ൻ മാ​സ്റ്റ​ർ തു​ട​ങ്ങി​യ നേ​താ​ക്ക​ളും യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളും നേ​തൃ​ത്വം ന​ല്കി.

Tags:    
News Summary - Blood donation camp organized by OICC Salala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.