മസ്കത്ത്: കൈരളി ആട്സ് ക്ലബ് ഒമാൻ റൂവി, വാദി കബീർ കൂട്ടായ്മയുടെ സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റൂവി സ്ട്രീറ്റിലെ ഒമാനി സ്കൂളിൽ നടന്ന ക്യാമ്പ് ബദർ അൽ സമ ആശുപത്രിയിലെ ഇന്റേണിസ്റ്റ് ഡോ. ബഷീർ ഉദ്ഘാടനം ചെയ്തു. നിശാന്ത് അധ്യക്ഷത വഹിച്ചു. കൈരളി ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ, കൈരളി നേതാക്കളായ റെജു മറക്കാത്ത്, റെജി ഷാഹുൽ, കുഞ്ഞമ്പു, സ്കൂൾ ഡയറക്ടർ ഖാലിദ് അൽ ഹാഷ്മി എന്നിവർ സംസാരിച്ചു.
റിയാസ് കോട്ടപ്പുറത്ത് സ്വാഗതം പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ രക്തത്തിനു ദൗർലഭ്യം നേരിടുന്ന സമയത്ത് കൈരളിക്ക് ബോഷർ ബ്ലഡ് ബാങ്കുമായി സഹകരിച്ചു ഇത്തരം ഒരു ക്യാമ്പ് നടത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് സംഘാടകർ പറഞ്ഞു. സ്വദേശികൾ ഉൾപ്പെടെ നൂറിലേറെ ആളുകൾ ക്യാമ്പിൽ പങ്കാളികളായി. കോവിഡ് ആരംഭഘട്ടം മുതൽ ഭക്ഷണ വിതരണം ഉൾപ്പെടെയുള്ള നിരവധി പ്രവർത്തനങ്ങൾ കൈരളി പ്രവർത്തകർ ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.