ഒമാനിലെ ഖസബില്‍ ബോട്ട് അപകടം; രണ്ട്​ മലയാളി കുട്ടികള്‍ മരിച്ചു

മസ്കത്ത്​: ഒമാനിലെ ഖസബിലുണ്ടായ ബോട്ടപകടത്തിൽ കോഴിക്കോട്​ സ്വദേശികളായ രണ്ട്​ കുട്ടികള്‍ മരണപ്പെട്ടു. മാതാപിതാക്കള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട്​ നരിക്കുനി പുല്ലാളൂർ സ്വദേശി തച്ചൂർ ലുഖ്മാനുൽ ഹക്കീമിന്‍റെ മക്കളായ ഹൈസം മുഹമ്മദ് (ഏഴ്​), ഹാമിസ് മുഹമ്മദ് (നാല്​) എന്നിവരാണ്​ മരിച്ചത്​. ശനിയാഴ്ച ഉച്ചക്ക്​ രണ്ട്​ മണിയോടെയായിരുന്നു ദാരുണമായ സംഭവം. അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Tags:    
News Summary - Boat accident in Khasab, Oman; Two Malayali children died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.