മസ്കത്ത്: ഒമാനിലെ ഏറ്റവും ഉത്സവത്തിന് തിരിതെളിഞ്ഞു. ആഹ്ലാദത്തിെൻറയും വിനോദത്തിെൻറയും വിജ്ഞാനത്തിെൻറയും രാവുറങ്ങാത്ത ദിനങ്ങളാകും മസ്കത്തിന് ഇനി. ഫെബ്രുവരി പത്തിനാണ് ഫെസ്റ്റിവൽ അവസാനിക്കുക. അമിറാത്ത് പാർക്കിലെയും നസീം ഗാർഡനിലെയും ഉത്സവ മൈതാനികൾ രാത്രി വൈകിയും സജീവമാകും.
‘ നമുക്ക് ഒരുമിച്ച് ആഘോഷിക്കാം’ എന്ന തലക്കെട്ടിലാണ് ഇൗ വർഷത്തെ ഫെസ്റ്റിവൽ. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായ നിരവധി കാഴ്ചകളാൽ സമ്പന്നമാണ് ഇക്കുറി മസ്കത്ത് ഫെസ്റ്റിവൽ വേദികൾ. പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ രാത്രി 11 വരെയും വാരാന്ത്യങ്ങളിൽ രാത്രി 12 വരെയുമാണ് പ്രവേശനം. മുതിർന്നവർക്ക് 200 ബൈസയും കുട്ടികൾക്ക് 100 ബൈസയുമാണ് പ്രവേശന ടിക്കറ്റ് നിരക്ക്.
മുൻ വർഷങ്ങളിൽനിന്ന് ഏറെ മാറ്റങ്ങളോടെയാണ് അമിറാത്ത് പാർക്കിലെ പൈതൃകഗ്രാമം അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. വിനോദവും വിജ്ഞാനവും പകർന്നുനൽകുന്ന ഇവിടത്തെ കാഴ്ചകൾ കുട്ടികൾെക്കാപ്പം മുതിർന്നവരെയും ആകർഷിക്കും. അക്രോബാറ്റിക് പ്രകടനങ്ങളടക്കം വിനോദ പരിപാടികൾ വരുംദിവസങ്ങളിലായി നടക്കും.
മസ്കത്ത് ഫെസ്റ്റിവലിെൻറ ഭാഗമായി മുവാസലാത്ത് പ്രത്യേക സർവിസ് ഏർപ്പെടുത്തിയിട്ടുണ്ട്. റൂവിയിൽനിന്ന് അമിറാത്ത് പാർക്കിലേക്ക് 20 മിനിറ്റ് ഇടവിട്ട് ബസ് സർവിസ് ഉണ്ടാകും. മബേല ബസ്സ്റ്റേഷനിൽനിന്ന് അൽ നസീം പാർക്കിലേക്ക് അര മണിക്കൂർ ഇടവിട്ടാകും സർവിസ്. അമിറാത്ത് പാർക്കിലേക്ക് രണ്ടു ബസുകളാകും സർവിസ് നടത്തുക. നസീം പാർക്കിലേക്കുള്ള സർവിസിന് നാലു ബസുകളും മാറ്റിവെച്ചിട്ടുണ്ടെന്ന് മുവാസലാത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.