മസ്കത്ത്: നവംബർ ഒന്നു മുതൽ മസ്കത്തിൽനിന്നും സലാലയിൽനിന്നും കേരള സെക്ടറിലേക്കുള്ള വിമാന സമയങ്ങൾ മാറുന്നു. എന്നാൽ, എല്ലാ വിമാന സർവിസുകളിലും മാറ്റമില്ല. സലാലയിൽനിന്ന് കൊച്ചിയിലേക്ക് പുലർച്ച 2.05ന് നടത്തുന്ന എയർ ഇന്ത്യ എക്പ്രസ് സർവിസ് രാവിലെ 10.30ലേക്ക് മാറ്റിയിട്ടുണ്ട്. കൊച്ചിയിൽനിന്ന് രാവിലെ 10.15നു പുറപ്പെടേണ്ട വിമാനം രാവിലെ ഏഴിനാണ് പുറപ്പെടുക. എന്നാൽ, സലാലയിൽനിന്ന് കോഴിക്കോേട്ടക്കും അവിെടനിന്ന് സലാലയിലേക്കുമുള്ള വിമാന സമയങ്ങളിൽ മാറ്റമില്ല. മസ്കത്ത് കോഴിക്കോട് സർവിസുകളൂടെ സമയവും മാറിയിട്ടുണ്ട്. മസ്കത്തിൽനിന്ന് കോഴിക്കോേട്ടക്കുള്ള സർവിസുകൾ ബുധൻ, വെള്ളി ദിവസങ്ങളിലാണുള്ളത്. നേരത്തേ പുലർച്ച 3.35 നാണ് സർവിസ് നടത്തിയിരുന്നത്. എന്നാൽ, നവംബർ മുതൽ കോഴിക്കോട് സർവിസുകൾ ബുധനാഴ്ച ഉച്ചക്ക് ഒന്നിനും വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്കുമാണ്.
മസ്കത്ത് കൊച്ചി സർവിസുകളുടെ സമയവും മാറിയിട്ടുണ്ട്. കൊച്ചിയിേലക്ക് വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് സർവിസുകളുള്ളത്. ഇവയുടെ സമയവും മാറിയിട്ടുണ്ട്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പുലർച്ച നാലരക്കാണ് മസ്കത്തിൽനിന്നും സർവിസുകൾ നടത്തുക. തിങ്കളാഴ്ച രാവിലെ 8.20ന് സർവിസ് നടത്തും. കൊച്ചിയിൽനിന്ന് പുലർച്ച ഒന്നരക്കാണ് മസ്കത്ത് വിമാനം. തിങ്കളാഴ്ച കാലത്ത് 8.05 നായിരിക്കും പുറപ്പെടുക. തിരുവനന്തപുരം സർവിസുകളിൽ വലിയ മാറ്റമില്ല. ഒക്ടോബറിലുള്ള സമയത്തേക്കാർ അരമണിക്കൂർ നേരത്തേയാണ് മസ്കത്തിൽനിന്ന് വിമാനങ്ങൾ പുറപ്പെടുക. മസ്കത്തിൽനിന്ന് കണ്ണൂരിലേക്ക് വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിലാണ് സർവിസകളുള്ളത്. മസ്കത്തിൽനിന്ന് കണ്ണൂരിലേക്ക് വെള്ളിയാഴ്ച പുലർച്ച 1.45 നാണ് പുറപ്പെടുക. ശനി, തിങ്കൾ ദിവസങ്ങളിൽ ഉച്ചക്ക് 11നാണ് പുതിയ സർവിസ്. നേരത്തേ അർധരാത്രി 12.25നായിരുന്നു കണ്ണൂരിലേക്ക് സർവിസ് നടത്തിയിരുന്നത്. കണ്ണുരിൽനിന്ന് മസ്കത്തിലേക്കുള്ള സമയത്തിലും മാറ്റമുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിലെ വിമാന സർവിസുകൾ കാര്യമായി വർധിക്കാത്തത് പ്രവാസികളെ പ്രയാസത്തിലാക്കിയിട്ടുണ്ട്.
സ്കൂൾ അവധിക്കും ക്രിസ്മസ്, പുതുവത്സര ആേഘാഷങ്ങൾക്കുമായി പൊതൂവെ തിരക്ക് വർധിക്കാൻ സാധ്യതയുള്ള ഡിസംബറിൽ വിമാന കമ്പനികൾ സർവിസുകൾ വർധിപ്പിക്കുമെന്ന പ്രതീക്ഷ പ്രവാസികൾക്കുണ്ടായിരുന്നു. കഴിഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിൽ വിമാന സർവിസുകൾ ഇല്ലാത്തിനാൽ ഇന്ത്യൻ സ്കൂൾ അധ്യാപകരും വിദ്യാർഥികളും നാട്ടിൽ പോയിരുന്നില്ല. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ടുവർഷമായി നാട്ടിൽ പോവാൻ കഴിയാത്ത ഇന്ത്യൻ സ്കൂൾ അധ്യാപകരും നിരവധിയാണ്. ഇതു പരിഗണിച്ച് ചില ഇന്ത്യൻ സ്കൂളുകൾ ഒരു മാസം ശൈത്യകാല അവധി നൽകുന്നുണ്ട്. അതിനാൽ നിരവധി പേർ ഇൗ സീസണിൽ നാട്ടിൽ പോവാൻ കാത്തിരിക്കുകയാണ്. അതോടൊപ്പം നവംബർ 15 മുതൽ ഇന്ത്യൻ സർക്കാർ വിദേശികൾക്ക് ഒരു മാസം കാലവധിയുള്ള സൗജന്യ വിസയും നൽകുന്നുണ്ട്. മസ്കത്തിൽനിന്ന് ഇത്തരം യാത്രക്കാരും അടുത്ത മാസം ഉണ്ടാവും. നിലവിലെ അവസ്ഥയിൽ സീറ്റുകൾ കാര്യമായി വർധിക്കാതിരിക്കുകയും യാത്രക്കാരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നത് ടിക്കറ്റ് നിരക്കുകൾ ഉയരാൻ കാരണമാവും. എങ്കിലും മസ്കത്ത് ഇന്ത്യൻ സെക്ടറിൽ സീറ്റുകൾ വർധിപ്പിക്കുകയും സർവിസുകൾ കുട്ടുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.