മസ്കത്ത്: ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയും സുപ്രീം കമ്മിറ്റിയംഗങ്ങളും കോവിഡ് ലോക്ഡൗണിെൻറ ഭാഗമായി വിവിധ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ചെക്ക്പോയിൻറുകൾ സന്ദർശിച്ചു. ചെക്ക്പോയിൻറുകളിൽ ഡ്യൂട്ടിയിലുള്ള റോയൽ ഒമാൻ പൊലീസ്, സുൽത്താൻ സായുധസേനാ അംഗങ്ങളോട് മന്ത്രിയും സംഘവും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സുൽത്താൻ സായുധസേന മേധാവി, പൊലീസ് ആൻറ് കസ്റ്റംസ് ഒാപറേഷൻസ് വിഭാഗം അസി. ഇൻസ്പെക്ടർ ജനറൽ എന്നിവരും മന്ത്രിക്കും സംഘത്തിനുമൊപ്പം ഉണ്ടായിരുന്നു.
ഗവർണറേറ്റുകളുടെ ലോക്ഡൗൺ, രാത്രിയിലെ പൂർണ സഞ്ചാര വിലക്ക് എന്നിവക്കായി ഏർപ്പെടുത്തിയ കാര്യങ്ങൾ അവലോകനം ചെയ്തു. രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്നത് ആശങ്ക ഉയർത്തുന്ന കാര്യമാണെന്ന് സന്ദർശന ശേഷം നടത്തിയ പ്രസ്താവനയിൽ ആഭ്യന്തര മന്ത്രി പറഞ്ഞു. ജീവൻ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ലോക്ഡൗൺ അടക്കം നടപടിക്രമങ്ങൾ ഏർപ്പെടുത്തിയത്. മുൻകരുതൽ നടപടികൾ പാലിക്കുന്നത് വഴി സമൂഹത്തിൽ നിന്ന് മഹാമാരി ഉയർത്തുന്ന ദുഖവും വേദനയും ഒഴിവായി പോകും. ആരോഗ്യ മേഖലയെ പൂർവ സ്ഥിതിയിലെത്തിക്കാനും സമ്പദ്ഘടനക്ക് ഉണർവ് പകരാനും ജനജീവിതം സാധാരണ നിലയിൽ എത്തിക്കാനും ഇതുവഴി സാധ്യമാകുമെന്നും സയ്യിദ് ഹമൂദ് അൽ ബുസൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.