സലാല: ഇന്ത്യയുടെ ഭാവിയെ ഗുരുതരമായി ബാധിക്കുന്ന പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള വിജ്ഞാപനം പുറത്തിറക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തെ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് പി.സി.എഫ് ഒമാൻ നാഷനൽ കമ്മറ്റി പ്രസിഡന്റ് ഉസ്മാൻ വാടാനപ്പള്ളി പറഞ്ഞു. മതം മാനദണ്ഡമാക്കി മുസ്ലിംകള് ഒഴികെയുള്ള മതവിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള ചട്ടങ്ങളുടെ നിര്‍മ്മാണത്തിലൂടെ രാജ്യത്തെ ജനങ്ങളെ വെട്ടിമുറിക്കാനുള്ള പദ്ധതിക്കാണ് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. അധികാരി വര്‍ഗത്തിന്റെ ഹുങ്കിന് മുന്നില്‍ ജനാധിപത്യ ഇന്ത്യ മുട്ടുമടക്കില്ലെന്ന് യോഗത്തിന് ആധ്യക്ഷത വഹിച്ച പി.സി.എഫ് സലാല മേഖല പ്രസിഡന്റ് റസാഖ് ചാലിശേരി പറഞ്ഞു.
മരണപെട്ട പ്രശസ്ത മാധ്യമ പ്രവർത്തകനും മനുഷ്യവകാശ പ്രവർത്തകനുമായ ഭാസുരദ്രബാബുവിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ഇബ്രാഹിം വേളം ഫൈസൽ പയ്യോളി, വാപ്പു വല്ലപ്പുഴ, നിസാം മണ്ണഞ്ചേരി എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.