മസ്കത്ത്: കാർഷിക -ഫിഷറീസ് മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ മസീറ ദ്വീപിലെ കടൽത്തീരങ്ങളും പവിഴപ്പുറ്റുകളും ശുചീകരിച്ചു. ഒമാൻ പരിസ്ഥിതി സൊസൈറ്റിയുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയുമെല്ലാം സഹകരണത്തോടെയാണ് തിങ്കളാഴ്ച ശുചീകരണ പരിപാടി സംഘടിപ്പിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
കടലിനെ മലിനമാക്കുന്നതുമൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ദോഷവും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകളും ബോധ്യപ്പെടുത്തുന്നതിനായാണ് ശുചീകരണം സംഘടിപ്പിച്ചത്. മസീറയിലെ ഡെപ്യൂട്ടി വാലി ശൈഖ് സഇൗദ് ബിൻ മുഹമ്മദ് അൽ ഹർസോസി ശുചീകരണം ഉദ്ഘാടനം ചെയ്തു. ശുചീകരണം ഇന്നും തുടരുമെന്ന് മസീറയിലെ ഫിഷറീസ് ഡെവലപ്മെൻറ് സെൻറർ മേധാവി യൂസുഫ് ബിൻ ഹമദ് അൽ നഹ്ദി പറഞ്ഞു. പവിഴപ്പുറ്റുകളുടെ ശുചീകരണത്തിന് ഒമാനി ഡൈവിങ് ടീം അംഗങ്ങളാണ് സഹായിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.