മസ്കത്ത്: താമസനിരക്ക് കുറഞ്ഞിട്ടും രാജ്യത്ത് ജീവിതച്ചെലവുകൾ വർധിക്കുന്നത് വിദേശികളടക്കമുള്ളവരെ പ്രയാസത്തിലാക്കുന്നു. ജനസാന്ദ്രത കുറവ്, സബ്സിഡികൾ, താഴ്ന്ന ഇന്ധനവില എന്നീ കാരണങ്ങളാലൊക്കെ ഒമാൻ ജീവിതച്ചെലവേറിയ രാജ്യങ്ങളുടെ പട്ടികയിൽ വരാറില്ലായിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇതിലൊക്കെ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് സർക്കാർ. 2016 മുതൽ ഇന്ധന സബ്സിഡികളും ഈ വർഷം മുതൽ വെള്ളത്തിലും വൈദ്യുതിയിലുമുള്ള ഇളവുകളും നിർത്തലാക്കി. വർഷങ്ങൾക്ക് മുമ്പ് താമസത്തിനായി വിദേശികളടക്കമുള്ളവർക്ക് വൻ തുക ചെലവഴിക്കേണ്ടിയിരുന്നു. നിലവിൽ കുറഞ്ഞ നിരക്കിൽ താമസം ലഭ്യമായിട്ടും ജീവിതച്ചെലവുകൾ കുതിക്കുകയാണെന്നാണ് പലരും പറയുന്നത്. ഫ്ലാറ്റുകളും അപ്പാർട്ട്മെൻറുകളും ഒഴിഞ്ഞുകിടക്കുന്നതാണ് താമസച്ചെലവ് കുറയാനുള്ള പ്രധാന കാരണം. കുറഞ്ഞ വാടകക്ക് നൽകിയിട്ടുപോലും ഫ്ലാറ്റുകളിലേക്കും മറ്റും ആളെ കിട്ടാനില്ലെന്നാണ് ഇൗ മേഖലയിലുള്ളവർ പറയുന്നത്. 300 റിയാൽ വാടകക്ക് നൽകിയിരുന്ന ഫ്ലാറ്റുകൾ 180 മുതൽ 200 റിയാലിന് വരെ ലഭ്യമാണ്. നേരത്തെ 350-400 റിയാലിനുമൊക്കെ നൽകിയിരുന്ന അപ്പാർട്ട്മെൻറുകളാെട്ട 240 മുതൽ 250 റിയാലിന് വരെയാണ് നൽകുന്നത്.
ചരക്ക് ഗതാഗത ചെലവ് സമീപകാലത്ത് പലമടങ്ങ് വർധച്ചതായി ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് കമ്പനിയുടെ മുതിർന്ന ജിവനക്കാരൻ പറഞ്ഞു. ഒരു പതിറ്റാണ്ട് മുമ്പുവരെ 110 ബൈസയായിരുന്നു ഡീസലിെൻറ വില. നിലവിൽ 240 ബൈസയാണ്. ജീവനക്കാരുടെ, പ്രത്യേകിച്ച് ട്രക്ക് ഡ്രൈവർമാരുടെ വേതനവും ഗണ്യമായി ഉയർന്നു. വെയർഹൗസുകളുടെ വൈദ്യുതി ചെലവ്, മൂല്യവർധിത നികുതി (വാറ്റ്), വിസ ഫീസ് എന്നിവയെല്ലാം ഇതിന് പുറമെയാണ്. ഇൗ ചെലവുകളെല്ലാം ആത്യന്തികമായി എത്തുന്നത് ഉപഭോക്താവിലേക്കാണെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.എസ്.ഐ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗതാഗത ചെലവ് ഏകദേശം 3.2 ശതമാനം വർധിച്ചിട്ടുണ്ട്.
കോവിഡിനെ തുടർന്ന് ശമ്പളവും മറ്റ് ആനുകൂല്യങ്ങൾ പല കമ്പനികളും വെട്ടിക്കുറക്കുകേയാ പിടിച്ചുവെക്കുകയോ ചെയ്തിട്ടുണ്ട്. ഇത്തരക്കാരുടെ വയറ്റത്തടിക്കുന്നതാണ് ജീവിതച്ചെലവിലുണ്ടായ വർധന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.