കോവിഡ്​: പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു. പത്തനംതിട്ട അടൂർ തൂവയൂർ സ്വദേശി ബേബിക്കുട്ടി (59) ആണ്​ ബുധനാഴ്​ച വൈകീട്ട് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​.

37 വർഷമായി ഒമാനിലുള്ള ഇദ്ദേഹം റുസൈലിലെ സ്വകാര്യ എൻജിനീയറിങ് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. മോളമ്മയാണ്​ ഭാര്യ. മക്കൾ: ഗ്രേസ്‌, പ്രിൻസി. കോവിഡ്​ ബാധിച്ച്​ ഒമാനിൽ മരിക്കുന്ന 25ാമത്തെ മലയാളിയാണ്​ ഇദ്ദേഹം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.