സലാല: സലാലയിലെ മുതിർന്ന പ്രവാസികളിലൊരാളായ കോഴിക്കോട് കുറ്റ്യാടി തളീക്കര സ്വദേശി കാര്യപറമ്പത്ത് ബഷീറിെൻറ (53) നിര്യാണം നൊമ്പരമായി. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്ത് ചികിത്സയിലായിരുന്നു. ഇതിനിടയിൽ കോവിഡും ബാധിച്ചിരുന്നു. ദീർഘനാളായി സലാലയിൽ ബിസിനസ് നടത്തിവരുകയാണ്. മൂന്നുമാസം മുമ്പാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. സൽമയാണ് ഭാര്യ. മക്കൾ: ബുനൈസ് (മസ്കത്ത്), ബാസിമ, ബാസില, ആയിശ സമിയ്യ. മരുമക്കൾ: അസ്ന, ഫൈസൽ, സർഫറാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.