മസ്കത്ത്: അറേബ്യൻ മാനുകളെ വേട്ടയാടിയ സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. തെക്കൻ ശർഖിയ ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പ്, റോയൽ ഒമാൻ പൊലീസിന്റെ (ആർ.ഒ.പി) സഹകരണത്തോടെയാണ് ഇവരെ പിടികൂടുന്നത്.
ഖുദി മേഖലയിൽനിന്നായിരുന്നു ഇവർ നാല് അറേബ്യൻ മാനുകളെ വേട്ടയാടിയിരുന്നത്. പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. നിയമനടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു. മലിനീകരണം, വന്യമൃഗങ്ങളെ വേട്ടയാടൽ, കടലാമകളും കടൽസസ്തനികളും തുടങ്ങിയവ ചത്തൊടുങ്ങൽ എന്നിവയെക്കുറിച്ച് 80071999 എന്ന നമ്പറിൽ അറിയിക്കാമെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.