മസ്കത്ത്: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ദുരന്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റൂവി മലയാളി അസോസിയേഷനും ഒമാൻ മമ്മൂട്ടി ഫാൻസും സംയുക്തമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 39269 രൂപ സംഭാവന ചെയ്തു.
കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ രോഗചികിത്സക്കും പ്രകൃതിദുരന്തങ്ങളിലടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അത് കൃത്യമായി അർഹരായവരുടെ കൈകളിലെത്താൻ വേണ്ട നടപടികൾ സർക്കാർ ചെയ്യണമെന്ന് അനന്തപുരി ഹോട്ടലിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് ആർ.എം.എ പ്രസിഡന്റ് ഫൈസൽ ആലുവ പറഞ്ഞു.
ട്രഷറർ സന്തോഷ് കെ.ആർ ഫണ്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ഒമാൻ മമ്മൂട്ടി ഫാൻസ് രക്ഷാധികാരി ഹാശിം ഹസൻ, സെക്രട്ടറി ആഷിഖ് ആർ.എം.എ വനിത വിങ് ജനറൽ കൺവീനർ ബിൻസി സിജോ, ആർ.എം.എ പ്രോഗ്രാം കോഓഡിനേറ്റർ നീതു ജിതിൻ, ആർ.എം.എ കമ്മിറ്റി അംഗങ്ങളായ സുജിത്സുഗുണൻ, എബി, ഷാജഹാൻ, ഷൈജു, സച്ചിൻ, നസീർ, സുഹൈൽ, സൂരജ്, ആഷിക് എന്നിവർ സംസാരിച്ചു.
ആർ.എം.എ ഫാമിലി ഫെസ്റ്റിൽ മെന്റലിസം ഷോ അവതരിപ്പിച്ച സുജിത്തിനുള്ള ഉപഹാരം ജനറൽ സെക്രട്ടറി ഡോക്ടർ മുജീബ് അഹമ്മദ് നൽകി. സെക്രട്ടറി ഡോക്ടർ മുജീബ് അഹമ്മദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.