മസ്കത്ത്: രാജ്യത്തെ കൗമാരക്കാരെ ലക്ഷ്യമാക്കി സമൂഹമാധ്യമങ്ങളിലൂടെ മയക്കുമരുന്ന് കച്ചവടം നടക്കുന്നു. വിവിധ സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയ ആപ്പുകളിലൂടെയുമാണ് വ്യാപാരം നടക്കുന്നത്. ഓർമ-ശാരീരിക ശക്തികൾ വർധിപ്പിക്കുമെന്ന് പറഞ്ഞാണ് കൗമാരക്കാരായ ഇരകളെ ഇത്തരക്കാർ തേടിപ്പിടിക്കുന്നത്. പതിയെ ഉപയോഗിച്ച് തുടങ്ങുന്ന ഇത്തരം മരുന്നുകൾക്ക് പിന്നീട് പലരും അടിമകളാകുന്ന അവസ്ഥയുമുണ്ടാകാറുണ്ട്. മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്ന നിയമവിരുദ്ധ ഓൺലൈൻ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് കോമ്പാറ്റിങ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് എൻഫോഴ്സ്മെൻറ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ലെഫ്റ്റനൻറ് കേണൽ സുലൈമാൻ ബിൻ സെയ്ഫ് അൽ തംതാമി പറഞ്ഞു. സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനും ലഹരിവസ്തുക്കളുടെ പ്രമോഷനും ഇടപാടുകളും കണ്ടെത്തുന്നതിനുമായി സാങ്കേതിക വിദഗ്ധരുടെ സംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും അൽ തംതാമി പറഞ്ഞു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അത്തരം വെബ് സൈറ്റുകൾ രാജ്യത്ത് നിരോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ലഹരി മരുന്ന് പരസ്യം ചെയ്യുന്നതിന് വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കുക, സ്ത്രീകളുടെ ഫോട്ടോ ചേര്‍ക്കുക അടക്കമുള്ള രീതികളാണ് സംഘം അവലംബിക്കുന്നത്. ലഹരി മരുന്നിന് അടിമകളായവര്‍ക്ക് ചികിത്സക്ക് ആവശ്യപ്പെടാം. അഭ്യര്‍ഥനകള്‍ രഹസ്യമായി സൂക്ഷിക്കും. ചികിത്സക്ക് 1444 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. റോയല്‍ ഒമാന്‍ പൊലീെൻറ 9999 എന്ന നമ്പറിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.