മസ്കത്ത്: രാജ്യത്ത് ഇലക്ട്രോണിക് സിഗരറ്റുകൾ, ഷീശകൾ, അനുബന്ധ സാധനങ്ങൾ എന്നിവയുടെ പ്രചാരവും വ്യാപാരവും നിരോധിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കർശനമായ നിർദേശം പുറപ്പെടുവിച്ചു.
നിരോധനം ലംഘിക്കുന്നവർക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് പിഴകൾ ചുമത്തും. ലംഘനത്തിന് ആദ്യം 1000 റിയാലിൽ കൂടാത്ത പിഴ ചുമത്തും. ലംഘംനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. തുടർച്ചയായി പാലിക്കാത്ത കേസുകളിൽ പ്രതിദിനം 50 റിയാൽപിഴ ചുമത്തും. പിടിച്ചെടുത്ത അളവിലുള്ള ഇലക്ട്രോണിക് സിഗരറ്റുകൾ, ഇ-ഹുക്കകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ നശിപ്പിക്കുകയും ചെയ്യും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.