ബലിപെരുന്നാൾ: ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു

മസ്കത്ത്​: ഒമാനിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. ജൂൺ16 മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ്​ അവധി നൽകിയിരിക്കുന്നത്​. വാരാന്ത്യദിനങ്ങളുൾപ്പെടെ ഒമ്പത്​​ ദിവസത്തെ അവധി ലഭിക്കും.

പൊതു-സ്വകാര്യമേഖലയിലുള്ള സ്ഥാപനങ്ങൾക്ക്​ അവധി ബാധകമാണ്​. 23ന്​ ഓഫിസുകളും മറ്റും പതിവുപോലെ പ്രവർത്തിക്കും. ഒമാനിൽ ജൂൺ 17നും മറ്റ്​ ജി.സി.സി രാജ്യങ്ങളിൽ 16നും ആണ്​ ഈ വർഷത്തെ പെരുന്നാൾ. അവധി പ്രഖ്യാപിച്ചത്തോടെ വരും ദിവസങ്ങളിൽ രാജ്യം പെരുന്നാൾ തിരക്കിലേക്ക്​ നീങ്ങും.

Tags:    
News Summary - Eid Ul Adha: Public holiday declared in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.