എട്ടു​ മരുന്നുകൾ ഒമാൻ വിപണിയിൽനിന്ന്​ പിൻവലിച്ചു

മ​സ്​​ക​ത്ത്​: ഗ​ൾ​ഫ്​ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഇ​ൻ​ഡ​സ്​​ട്രീ​സ്​ (ജു​ൾ​ഫ​ർ) നി​ർ​മി​ച്ച എ​ട്ടു മ​രു​ന്നു​ക​ൾ​കൂ​ടി ഒ​മാ​ൻ വി​പ​ണി​യി​ൽ​നി​ന്ന്​ പി​ൻ​വ​ലി​ക്കാ​ൻ ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. മു​ക്യോ​ലി​റ്റ്​ സി​റ​പ്പ്, സ​പ്രാ​പ്രോ​ക്​​ട്​-​എ​സ്​ സു​പ്പോ​സി​റ്റ​റീ​സ്, ജ​ൽ​മെൻറി​ൻ 375 ഗ്രാം ​ടാ​ബ്​​ലെ​റ്റ്, ബ​റ്റാ​ലി​ൻ ര​ണ്ട്​ മി​ല്ലി​ഗ്രാം ഗു​ളി​ക, ബ​റ്റാ​ലി​ൻ നാ​ല്​ മി​ല്ലി​ഗ്രാം ഗു​ളി​ക, ജ​ൽ​മെൻറി​ൻ ഫോ​ർ​െ​ട്ട ഗു​ളി​ക, സ്​​കോ​പി​നാ​ൽ സി​റ​പ്പ്, ലി​പി​ഗാ​ർ​ഡ്​ പ​ത്ത്​ മി​ല്ലി​ഗ്രാം ടാ​ബ്​​ലെ​റ്റ്​ എ​ന്നി​വ വി​പ​ണി​യി​ൽ​നി​ന്ന്​ പി​ൻ​വ​ലി​ക്കാ​നാ​ണ്​ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ അ​ഫ​യേ​ഴ്​​സ്​ ആ​ൻ​ഡ്​​ ഡ്ര​ഗ്​ ക​ൺ​ട്രോ​ൾ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ നി​ർ​ദേ​ശി​ച്ച​ത്. എ​ല്ലാ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​രോ​ഗ്യ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ​നി​ന്നും മ​രു​ന്നു​ക​ൾ തി​രി​ച്ചെ​ടു​ക്കാ​ൻ മ​ന്ത്രാ​ല​യം വി​ത​ര​ണ​ക്കാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.