മസ്കത്ത്: മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ബ്യൂട്ടി പാർലറുകളിൽ പരിശോധന കാമ്പയിൻ തുടങ്ങി. കഴിഞ്ഞ ദിവസം വനിതസംഘം ബൗഷർ വിലായത്തിലെ ബ്യൂട്ടി പാർലറുകളിൽ പരിശോധിച്ചു. പെരുന്നാളിനോടനുബന്ധിച്ച് കൂടുതൽ സ്ത്രീകൾ ബ്യൂട്ടി പാർലറുകളിൽ എത്താൻ സാധ്യതയുണ്ട്. ഇത് മുന്നിൽകണ്ട് എല്ലാ വിധ ഒരുക്കങ്ങളും നിർദേശങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. ബ്യൂട്ടി പാർലറുകളുടെ ഉടമകളെ സേവനങ്ങൾ നൽകുമ്പോൾ പാലിക്കേണ്ട ശുചിത്വ മാനദണ്ഡങ്ങളെക്കുറിച്ച് ബോധവത്കരിക്കുക എന്നതാണ് കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.