മസ്കത്ത്: പാസ്പോർട്ട് നിയമത്തിലും ചട്ടങ്ങളിലും സർക്കാർ വരുത്തിയ ഭേദഗതികൾ പാസ്പോർട്ട് ലഭിക്കുന്നതിനുള്ള നടപടികൾ എളുപ്പമാക്കിയെന്ന് മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. പ്രവാസി ഇന്ത്യൻ ലീഗൽ സർവിസ് സൊസൈറ്റി (പിൽസ്) ഒമാൻ ചാപ്റ്ററും, ആക്സിഡന്റ്സ് ആൻഡ് ഡിമൈസസ് ഒമാനും സംയുക്തമായി ‘പാസ്പ്പോർട്ടും പ്രവാസി ആശങ്കകളും’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വെബിനാർ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസി ഇന്ത്യൻ ലീഗൽ സർവിസ് സൊസൈറ്റി ഒമാൻ ചാപ്റ്റർ പ്രസിഡന്റ് ഡോ. ജെ രത്നകുമാർ അധ്യക്ഷതവഹിച്ചു. ‘പിൽസ്’ ചെയർമാൻ അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖ്യ പ്രഭാഷണം നടത്തി. ആക്സിഡന്റ്സ് ആൻഡ് ഡിമൈസസ് ഒമാൻ ചെയർമാൻ ഫിറോസ് ബഷീർ, സെക്രട്ടറി ജാസ്മിൻ യൂസഫ് എന്നിവർ സംസാരിച്ചു. കോഓർഡിനേറ്റർ നജീബ് കെ. മൊയ്തീൻ സ്വാഗതവും ദിലീപ്കുമാർ സദാശിവൻ നന്ദിയും പറഞ്ഞു.
കൺവീനർ മുഹമ്മദ് ഉമ്മർ, മീഡിയ കോഓർഡിനേറ്റർ മുഹമ്മദ് യാസീൻ, നിഷാ പ്രഭാകർ, നസീർ തിരുവത്ര, അഷറഫ് വാടാനപ്പിള്ളി, അബ്ദുൽ സമദ് അഴീക്കോട്, സൈദ് മുഹമ്മദ്, ദിലീപ് സത്യൻ, സുരേഷ് കർത്ത, സിദ്ദീഖ് അബ്ദുല്ല, ഫവാസ് കൊച്ചന്നൂർ, ഹസ്സൻ കേച്ചേരി, സിയാദ് കളമശ്ശേരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.