മസ്കത്ത്: തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെ മാത്രമാണ് പ്രമോഷനൽ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രമോഷനൽ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടതോടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഒമാൻ എയർ യാത്രക്കാർക്ക് മുന്നറിയിപ്പു നൽകി. ഒമാൻ എയറുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് കോംപ്ലിമെന്ററികളും വൻ ഇളവിൽ എയർലൈൻ ടിക്കറ്റുകളും വാഗ്ദാനം ചെയ്ത് ഉപയോക്താക്കളെ പറ്റിക്കുന്ന വ്യാജ അക്കൗണ്ടിന്റെ സാന്നിധ്യം എയർലൈൻ അധികൃതർ അടുത്തിടെ കണ്ടെത്തിയിരുന്നു. അനൗദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ എയർലൈൻ ടിക്കറ്റ് വിൽപനയോ പ്രമോഷനുകളോ ഒമാൻ എയർ നടത്തുന്നില്ല. എയർലൈനിന്റെ ഔദ്യോഗിക വെബ്സൈറ്റ് (omanair.com) ഉൾപ്പെടെ പരിശോധിച്ചുവേണം ടിക്കറ്റുകളും പ്രമോഷനലുകളും സ്ഥിരികരിക്കേണ്ടത്. ഒമാൻ എയർ ഔദ്യോഗികമായി അംഗീകരിക്കാത്ത അക്കൗണ്ടുകളിലേക്ക് വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക ഇടപാടുകളോ നടത്തരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.