മസ്കത്ത്: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ ‘ഫാമിലിയ 24’ കുടുംബസംഗമം സംഘടിപ്പിച്ചു. മലങ്കര സഭയിലെ പ്രമുഖ പ്രഭാഷകനും ഫാമിലി കൗൺസലറുമായ ഫാ. ജോൺ ടി. വർഗീസ് കുളക്കട ക്ലാസുകൾക്ക് നേതൃത്വം നൽകി. രണ്ടുതരം കുടുംബങ്ങളാണ് നമുക്കിടയിലുള്ളത്, ഭൂമിയിലെ പറുദീസയായ കുടുംബങ്ങളെ പരിക്കേൽപിക്കുന്നവരും പരിക്കിനെ പറുദീസയാക്കുന്നവരും. നവ, സമൂഹ മാധ്യമങ്ങളുടെ അതിപ്രസരം കുടുംബ ബന്ധങ്ങളിൽ ശൈഥില്യമുണ്ടാകുന്നതിന് പ്രധാന കാരണമാകുന്നുവെന്നും ഈശ്വര വിശ്വാസവും പാരസ്പര്യ സ്നേഹവും ആശയവിനിമയവും പങ്കുവെക്കലും ദാമ്പത്യ ജീവിതം കൂടുതൽ സുദൃഢമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
റുവി സെന്റ് തോമസ് ചർച്ചിൽ നടന്ന കുടുംബ സംഗമം ഇടവക വികാരി ഫാ. വർഗീസ് റ്റിജു ഐപ്പ് ഉദ്ഘാടനം ചെയ്തു. അസോസിയറ്റ് വികാരി ഫാ. എബി ചാക്കോ, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഡോ. ഗീവർഗീസ് യോഹന്നാൻ, എബ്രഹാം മാത്യു, ഇടവക ട്രസ്റ്റി ബിജു ജോർജ്, സെക്രട്ടറി സജി എബ്രഹാം, കോ-ട്രസ്റ്റി ഡോ. കുര്യൻ എബ്രഹാം എന്നിവർ സംബന്ധിച്ചു. ഗായക സംഘത്തിന്റെ നേതൃത്വത്തിൽ ഗാനാലാപനം, ചർച്ചകൾ, വിശകലനങ്ങൾ എന്നിവയും കോൺഫറൻസിന്റെ ഭാഗമായി നടത്തപ്പെട്ടു. കൺവീനർ ജോൺ പി. ലൂക്ക് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.