മസ്കത്ത്: പ്രചോദന മലയാളി സമാജം മസ്കത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. റൂവിയിൽ ടാലെന്റ് സ്പേസ് ഹാളിൽ നടന്ന സംഗമം പ്രസിഡന്റ് അപർണ വിജയൻ ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി സദാനന്ദൻ എടപ്പാൾ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അമർ മാഷ് മുഖ്യ പ്രഭാഷണം നടത്തി. ഉപദേശക സമിതി അംഗം വിജയ് കൃഷ്ണ പ്രവാസികളുടെ ഇടയിൽ ഉണ്ടാകുന്ന ജീവിത ശൈലി രോഗങ്ങളെ പറ്റിയും അംഗങ്ങൾ മെഡിക്കൽ ഇൻഷുറൻസ് എടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റിയും സംസാരിച്ചു.
നിരവധി കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുത്തു. അംഗങ്ങളുടെ കലാപരിപാടികൾ സംഗമത്തിന് മാറ്റുകൂട്ടി. അംഗങ്ങൾക്കായി നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന കാൻസർ കെയർ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് ജോ. സെക്രട്ടറി വിനീത ബിനു വിശദീകരിച്ചു.
ആര്യാ സായൂജ് നൃത്തവുമായും കിഷോർ, ദീപ തുടങ്ങിയവർ കവിതകളുമായും കാണികളെ കൈയിലെടുത്തു. മറ്റ് അംഗങ്ങളും കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. യുവാക്കളിൽ അധികരിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗം കാരണം കുടുംബങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും മറ്റും അംഗങ്ങൾ ചർച്ച ചെയ്തു. സെക്രട്ടറി നിഷാ പ്രഭാകർ സ്വാഗതവും ട്രഷറർ ശ്രീമാൻ ലിജോ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.