മസ്കത്ത്: പാകിസ്താനിലുണ്ടായ പ്രളയത്തിൽ ഇരയായവർക്ക് കൈത്താങ്ങുമായി ഒമാൻ. സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ രാജകീയ നിർദേശങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി അവശ്യ വസ്തുക്കളും വിവിധ മെഡിക്കൽ സാമഗ്രികളും കയറ്റിയയച്ചു.
റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ വിമാനങ്ങളിലാണ് ഇവ പാകിസ്താനിലേക്കെത്തിച്ചത്. ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷനാണ് ദുരിതാശ്വാസ സഹായങ്ങൾ ഏകോപിപ്പിച്ചത്.
പാകിസ്താനിൽ ജൂൺ മധ്യത്തിലുണ്ടായ പ്രളയം 33 ദശലക്ഷത്തിലധികം ആളുകളെയാണ് ബാധിച്ചത്. 458 കുട്ടികളടക്കം 1,314 പേർ മരിക്കുകയും ചെയ്തു. 6.4 ദശലക്ഷത്തിലധികം ആളുകൾ മാനുഷിക സഹായം തേടി കഴിയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.