മസ്കത്ത്: പശ്ചിമേഷ്യ-വടക്കൻ ആഫ്രിക്ക മേഖലയിൽ (മെന) വിനോദ സഞ്ചാര മേഖലയിൽ ഏറ്റവുമധികം വിദേശ നിക്ഷേപം ലഭിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ അഞ്ചാം സ്ഥാനത്ത്. 2016 മുതൽ 2020 വരെയുള്ള കണക്കു പ്രകാരമാണിത്.
ഫിനാൻഷ്യൽ ടൈംസിെൻറ വിഭാഗമായ എഫ്.ഡി.ഐ ഇൻറലിജൻസ് ഐക്യരാഷ്ട്ര സഭാ ടൂറിസം ഓർഗനൈസേഷെൻറ സഹകരണത്തോടെ തയാറാക്കിയ റിപ്പോർട്ട് പ്രകാരം യു.എ.ഇയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
അഞ്ചു വർഷത്തിനിടെ 21.8 ശതകോടി റിയാലിെൻറ 263 ടൂറിസം പദ്ധതികളാണ് വിദേശ നിക്ഷേപകർ 'മെന' മേഖലയിൽ പ്രഖ്യാപിച്ചത്.
യു.എ.ഇക്ക് ഇതിൽ 78 പദ്ധതികളാണ് ലഭിച്ചത്. 22 പദ്ധതികളുമായി മൊറോക്കോ രണ്ടാമതും ഇരുപതുമായി ഈജിപ്ത് രണ്ടാമതും 18 എണ്ണവുമായി സൗദി മൂന്നാം സ്ഥാനത്തുമുണ്ട്. ഒമാന്‍ ഒമ്പതു പദ്ധതികളാണ് ലഭിച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം വിദേശ നിക്ഷേപത്തിൽ കാര്യമായ ഇടിവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. 2019ൽ 9.02 ശതകോടി റിയാൽ ആയിരുന്നത് 2020ൽ 1.6 ശതകോടി റിയാൽ ആയാണ് കുറഞ്ഞത്. 2016-2020 കാലയളവിൽ 7.2 ശതകോടിയിലേറെ റിയാലിെൻറ നിക്ഷേപമാണ് യു.എ.ഇക്ക് ലഭിച്ചത്. ടൂറിസം മേഖലയിലെ തൊഴിലവസരങ്ങളും കുത്തനെ കുറഞ്ഞു. 2019ൽ 17400 ആയിരുന്നത് 2020ൽ 2800 ആയാണ് കുറഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.