വി​ദേ​ശി തൊ​ഴി​ലാ​ളി​യു​ടെ താ​മ​സ​സ്​​ഥ​ല​ത്തു​നി​ന്ന്​ പി​ടി​കൂ​ടി​യ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ

14,000 പാ​ക്ക​റ്റ്​ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി വി​ദേ​ശി പി​ടി​യി​ൽ

മ​സ്ക​ത്ത്​: വി​ദേ​ശി തൊ​ഴി​ലാ​ളി​യു​ടെ പ​ക്ക​ൽ​നി​ന്നും 14,000 പാ​ക്ക​റ്റ്​ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി.ഇ​ബ്രി വി​ലാ​യ​ത്തി​ലെ ഗ്രാ​മ​ത്തി​ൽ അ​ൽ ദാ​ഹി​രി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ച​വ​ക്കു​ന്ന​ത​ര​ത്തി​ലു​ള്ള പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

വി​ദേ​ശി തൊ​ഴി​ലാ​ളി വ​ൻ​തോ​തി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ സം​ഭ​രി​ച്ച്​ വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ അ​ൽ ദാ​ഹി​രി​യ പൊ​ലീ​സ്​ ക​മാ​ൻ​ഡി​ന്‍റെ​യും പ​ബ്ലി​ക്​ ​പ്രോ​സി​ക്യൂ​ഷ​ൻ വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags:    
News Summary - Foreigner arrested with 14,000 packets of banned tobacco products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.