പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്ന്​

മയക്കുമരുന്നുമായി വിദേശികൾ പിടിയിൽ

മസ്കത്ത്: 150 കിലോയിലധികം മയക്കുമരുന്നുമായി നാല് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡന്‍റ് കോസ്റ്റ് ഗാർഡ് പൊലീസ് ബോട്ടുകളുടെയും ഒമാൻ റോയൽ എയർഫോഴ്‌സിന്‍റെയും സഹകരണത്തോടെയാണ് ഇവരെ പിടികൂടിയത്. രണ്ടുപേരെ കടലിൽനിന്നും മറ്റുള്ളവരെ തീരിത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 121 കിലോഗ്രാം ഹഷീഷ്, 10 കിലോഗ്രാം മോർഫിൻ, 1,46,850 ലഹരി ഗുളികകൾ, 33 കിലോഗ്രാം ക്രിസ്റ്റൽ മയക്കുമരുന്നുകൾ എന്നിവ കണ്ടെടുത്തു. അന്താരാഷ്ട്ര സംഘവുമായി സഹകരിച്ചായിരുന്നു ഇവർ മയക്കുമരുന്ന് കടത്തിയിരുന്നത്. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

Tags:    
News Summary - Foreigners arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.