മസ്കത്ത്: രാജ്യത്തെ മൂന്നു ഗവർണറേറ്റുകളിലായി നാലു സ്കൂളുകൾ സ്ഥാപിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം. ഇതിനായുള്ള ടെൻഡർ നൽകുമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥൻ അറിയിച്ചു. തെക്കൻ ബാത്തിനയിലെ മുസന്ന വിലായത്തിലാണ് ഒരു വിദ്യാലയം ഒരുക്കുക. അഞ്ചുമുതൽ 10വരെ പഠിക്കാനായി ആൺകുട്ടികൾക്കാണ് വിദ്യാലയം ഒരുങ്ങുന്നത്. 36 ക്ലാസ് മുറികളാണുണ്ടാവുക. ഇതേ ഗവർണറേറ്റിലെ ബർക്ക വിലായത്തിലെ സവാദി അൽ ഹിക്മാൻ ഏരിയയിലാണ് മറ്റൊരു വിദ്യാലയം നിർമിക്കുക. അഞ്ചുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകളായിരിക്കും ഇവിടെ നടത്തുക. ബാക്കിയുള്ള രണ്ടു സ്കൂളുകളും പെൺകുട്ടികൾക്കാണ്. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുവൈഖ് വിലായത്തിൽ നിർമിക്കുന്ന സ്കൂളിൽ 36 ക്ലാസ് മുറികളുണ്ടാകും. രണ്ടുമുതൽ 11വരെയുള്ള ക്ലാസുകളിലെ കുട്ടിൾക്ക് ഇവിടെ വന്ന് പഠിക്കാനാകും. തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽഅഷ്റഖ വിലായത്തിൽ 10 മുതൽ 12വരെ പഠിക്കാൻ സാധിക്കുന്ന വിദ്യാലയമാണ് മറ്റൊന്ന്. 18 ക്ലാസ് മുറികളുണ്ടാവും. 2021ലെ കണക്ക് പ്രകാരം സർക്കാർ സ്കൂളുകളിൽ 56,569 സ്വദേശികളായ അധ്യാപകരാണുള്ളത്. 17,881 പുരുഷന്മാരും 38,688 സ്ത്രീകളും. ഇതിനുപുറമൈ സ്പെഷൽ എജുക്കേഷൻ സ്കൂളുകളിൽ 57 ഒമാനി പുരുഷന്മാരും 250 സ്വദേശികളായ വനിത അധ്യാപകരും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.