മസ്കത്ത്: ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ പുതിയ ചീഫ് ഓപറേറ്റിങ് ഓഫിസറായി (സി.ഒ.ഒ) ഗൗരവ് ശർമ ചുമതലയേറ്റു. നിലവിലെ സി.ഒ.ഒയായിരുന്ന വി.വി. രാഘവന്റെ ഒമാനിലെ നാലുവർഷത്തെ സേവന കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം. വി.വി. രാഘവന്റെ അതുല്യമായ നേതൃത്വത്തിന് കമ്പനി ആത്മാർഥമായ നന്ദി അറിയിച്ചു.
സുൽത്താനേറ്റിലെ സേവന കാലത്തിനിടെ പല സുപ്രധാന നാഴികക്കല്ലുകളും അദ്ദേഹത്തിന് സ്വന്തമാക്കാൻ സാധിക്കുകയുണ്ടായി. മികച്ച അനുഭവ സമ്പത്തുമായാണ് ഗൗരവ് ശർമ പുതിയ പദവി ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ അറിവും പുതിയ കാഴ്ചപ്പാടും ന്യൂ ഇന്ത്യ അഷ്വറൻസിന്റെ തുടർച്ചയായ വളർച്ചക്കും വിജയത്തിനും സഹായകമാകുമെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഫെലോഷിപ് കരസ്ഥമാക്കിയ വ്യക്തിയാണ് ശർമ. പ്രധാന മെട്രോ നഗരങ്ങളിൽ വിവിധ തലങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം ഡൽഹിയിലെ ബ്രാഞ്ചിന്റെ ചുമതല വഹിക്കുകയും മുംബൈയിലെ തന്റെ സേവനകാലത്ത് വലിയ റീട്ടെയിൽ ക്ലൈന്റുകളുമായി സമ്പർക്കം പുലർത്തുകയും ചെയ്തിട്ടുണ്ട്. ചെയർമാൻ മാജിദ് അബ്ദുൽ റഹീം ജാഫർ, റെഗുലേറ്റർ കാപിറ്റൽ മാർക്കറ്റ് അതോറിറ്റി, സുൽത്താൻ ഹൈതം ബിൻ താരിഖ്, ഒമാനിലെ ജനങ്ങൾ എന്നിവരിൽനിന്നെല്ലാം ലഭിച്ച പിന്തുണക്ക് വി.വി. രാഘവൻ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.