മസ്കത്ത്: സർക്കാർ സ്കൂളുകളിലും വിദ്യാഭ്യാസ മന്ത്രാലയം ഡയറക്ടറേറ്റുകളിലും സ്റ്റുഡൻറ് അഫെയേഴ്സ് കമ്മിറ്റികൾ രൂപവത്കരിക്കാൻ മന്ത്രിതല നിർദേശം. വിദ്യാർഥികളുടെ അറ്റൻഡൻസ്, പെരുമാറ്റം, ച്യൂയിങ്ഗം അടക്കം നിരോധിത വസ്തുക്കൾ ക്ലാസിൽ കൊണ്ടുവരുന്നുണ്ടോ എന്നീ കാര്യങ്ങൾ നിരീക്ഷിക്കുകയാണ് സ്കൂൾതല കമ്മിറ്റിയുടെ പ്രധാനദൗത്യം.
ഒാരോ ജില്ലയിലെയും സ്കൂളുകളുടെയും സ്കൂൾതല കമ്മിറ്റികളുടെയും മേൽനോട്ടമാണ് മന്ത്രാലയം ഡയറക്ടറേറ്റുകളിലെ കമ്മിറ്റിയുടെ ദൗത്യം. രക്ഷകർത്താക്കളെ കൂടി ഉൾക്കൊള്ളിച്ചുള്ള പ്രവർത്തന രീതിയാകണം കമ്മിറ്റിയുടേതെന്ന് നിർദേശത്തിൽ പറയുന്നു. അറ്റൻഡൻറ്, പെരുമാറ്റത്തിലെ കുഴപ്പങ്ങൾ തുടങ്ങിയ കാര്യങ്ങൾ രക്ഷകർത്താക്കളെ അറിയിക്കേണ്ടത് കമ്മിറ്റിയുടെ ചുമതലയാകും. മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾ അനുസരിച്ച് കുട്ടികളും രക്ഷകർത്താക്കളും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതലയും കമ്മിറ്റിക്കാണ് ഉള്ളത്.
സമയത്തിന് സ്കൂളിൽ എത്തുക, ക്ലാസിൽ നല്ല രീതിയിൽ പെരുമാറുക, മുടിയും നഖങ്ങളും വൃത്തിയായി സൂക്ഷിക്കുക, യൂനിഫോം അല്ലെങ്കിൽ ഡ്രെസ്കോഡ് ഉറപ്പാക്കുക, സ്കൂളിെൻറ വസ്തുവകകൾ സംരക്ഷിക്കുക, ക്ലാസിൽ പഠിക്കുന്ന മറ്റുകുട്ടികളെയും മുതിർന്നവരെയും ബഹുമാനത്തോടെ കാണുക, ച്യൂയിങ്ഗം, കാർബണേറ്റഡ് ഡ്രിങ്, പുകയില, സിഗരറ്റ്, തീപ്പെട്ടി, ലൈറ്റർ, ലേസർ ഉൽപന്നങ്ങൾ തുടങ്ങി നിരോധിത ഉൽപന്നങ്ങൾ കുട്ടികൾ സ്കൂളിൽ കൊണ്ടുവരരുത് തുടങ്ങി 13 മാർഗനിർദേശങ്ങൾ കുട്ടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും അല്ലാത്തപക്ഷം അത് നടപ്പിൽ വരുത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണ് കമ്മിറ്റിയുടെ ദൗത്യങ്ങളെന്ന് മന്ത്രിതല ഉത്തരവിൽ നിർദേശിക്കുന്നു. പ്രിൻസിപ്പൽ ആയിരിക്കണം കമ്മിറ്റിയുടെ പ്രസിഡൻറ്. ഒരു വൈസ്പ്രസിഡൻറും മൂന്ന് അധ്യാപകർ അംഗങ്ങളുമായും ഉണ്ടാകണം. ഒരു ഡാറ്റാബേസ് സ്പെഷ്യലിസ്റ്റ്, സോഷ്യൽ/ സൈക്കോളജിക്കൽ സ്പെഷ്യലിസ്റ്റ് എന്നിവർ മറ്റംഗങ്ങളായും ഉണ്ടായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.