സലാല: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഇന്ത്യൻ സ്കൂൾ സലാല മികച്ച വിജയം നേടി. പത്താം ക്ലാസിൽ 98 ശതമാനം മാർക്ക് നേടി ലെവിൻ ജോസഫ് തോമസ് ഒന്നാം സ്ഥാനം നേടി. 97ശതമാനം മാർക്കുമായി ബുഷറ ഹുദ, ലൂക്ക് ജോസ്, അഖിലേഷ് പ്രകാശ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. 96.2 ശതമാനം മാർക്ക് നേടി സൈനബ് ഫാത്തിമ മുന്നാം സ്ഥാനത്തെത്തി. പരീക്ഷ എഴുതിയ 231 കുട്ടികളും വിജയികളായി. 60 കുട്ടികൾ 90 ശതമാനം മാർക്കും കരസ്ഥമാക്കി.
പന്ത്രണ്ടാം ക്ലാസിൽ സയൻസിൽ 98.5 ശതമാനം മാർക്ക് നേടി സാദിയ ഖാത്തൂൻ ഒന്നാം സ്ഥാനം നേടി. സ്കൂൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മാർക്കാണിത്. ഒമാനിലെ സ്കൂളികളിലെ കുട്ടികളിൽ രണ്ടാം സ്ഥാനക്കാരിയുമാണ്. കോമേഴ്സിൽ 95.4 ശതമാനം മാർക്ക് നേടി മുഹമ്മദ് നൂർ ഇസ് ലാം ഒന്നാം സ്ഥാനക്കാരനായി. ഹ്യുമാനിറ്റീസിൽ 94.2 ശതമാനം മാർക്ക് നേടി ശലഭ വി ഒന്നാം സ്ഥാനം നേടി. പന്ത്രണ്ടാം ക്ലാസിൽ 162 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും വിജയികളായി. 30 കുട്ടികൾ 90 ശതാമാനം മാർക്കും നേടി. വിജയികളെ സ്കൂൾ പ്രിൻസിപ്പൽ ദീപക് പഠാങ്കറും, എസ്.എം.സി പ്രസിഡന്റ് അബൂബക്കർ സിദ്ദീഖും മറ്റു കമ്മിറ്റിയംഗങ്ങളും അഭിനന്ദിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.