മസ്കത്ത്: ഒത്തൊരുമയുടെ​ സന്ദേശം പകർന്ന് 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന ഹാർമോണിയസ് കേരള മസ്കത്ത് ഖുറം സിറ്റി ആംഫി തി​യേറ്ററിൽ വെള്ളിയാഴ്ച നടക്കും. ‘ഗൾഫ് മാധ്യമം’ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ്​ കേരള’യുടെ അഞ്ചാം പതിപ്പിനുള്ള ഒരുക്കം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

കേരളത്തിന്‍റെ തനിമയും സംസ്കാരവും ചേർത്തുവെക്കുന്ന സാംസ്കാരിക പരിപാടികൾ അരങ്ങേറുന്ന വേദിയിൽ വ്യവസായ പ്രമുഖൻ ഡോ. പി. മുഹമ്മദലി ഗൾഫാർ, ഇന്ത്യൻ സ്കൂൾബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം, ഫാ. ജോസ് ചെമ്മണ്‍ (വികാരി, മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക, മസ്കത്ത്) തുടങ്ങി സാമൂഹിക, സാംസ്കാരിക, വിദ്യഭ്യാസ, മത, ബിസിനസ് രംഗത്തെ പ്രമുഖർ സംബന്ധിക്കും.

വെല്ലുവിളികൾക്ക് മുമ്പിൽ ജാതി, മത വ്യത്യാസമില്ലാതെ ചേർന്നുനിന്ന് സാഹോദര്യത്തി​െൻറ യഥാർഥ മുഖം ലോകത്തിന് കാണിച്ച് കൊടുത്ത മലയാളി സമൂഹത്തിന്റെ മസ്കത്തിലെ ഏറ്റവും വലിയ ഒത്തുചേരലാകും പരിപാടി. കലയെയും കലാകാരന്മാരെയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന മസ്കത്ത് പ്രവാസി സമൂഹത്തിന്റെ ഒത്തൊരുമക്ക് ആഘോഷത്തി​െൻറ നിറം പകരുകയാണ് ‘ഗൾഫ് മാധ്യമം ഹാർമോണിയസ് കേരള’. മലയാള ഭാഷക്കും സംസ്കാരത്തിനും കടലിനിക്കരെ പുതുജീവൻ പകർന്ന ‘ഗൾഫ് മാധ്യമ’ത്തിന്റെ രജത ജൂബിലിയുടെ ഒമാൻതല ആഘോഷങ്ങൾക്ക്കൂടിയാണ് ഹാർമോണിയസ് ​​കേരളയിലൂടെ തുടക്കമാകുന്നത്. മുഴുവൻ ഗൾഫ് രാജ്യങ്ങളിലും പടർന്നുപന്തലിച്ച ഏക മലയാള പത്രമെന്ന ആഹ്ലാദത്തോടെയാണ് രജത ജൂബിലി ആഘോഷിക്കുന്നത്. വിവിധ രാജ്യങ്ങളിൽ വ്യത്യസ്തമായ പരിപാടികളുമായാണ് രജതജൂബിലി അടയാളപ്പെടുത്തുന്നത്. 

 

‘ഹാർമോണിയസ് കേരള’ക്ക് ആവേശം പകർന്ന് മസ്കത്തിൽ മലയാള മണ്ണിലെ എണ്ണംപറഞ്ഞ കലാകാരന്മാരാണ് അരങ്ങിലണിനിരക്കുന്നത്. മുൻ പതിപ്പുകളിൽനിന്ന് വ്യത്യസ്തമായി കെട്ടിലും മട്ടിലും ഏറെ പുതുമയോടെയാണ് ഹാർമോണിയസ് കേരള മസ്കത്തിൽ അണിയിച്ചൊരുക്കുന്നത്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെയും ശക്തമായ നിലപാടുകളിലൂടെയും ​പ്രേക്ഷക മനസുകളിൽ ഇടം നേടിയ പാർവതി തിരുവോത്ത്, അഭിനയത്തിലും ഗായികയെന നിലയിലും ​ശ്രദ്ധേയായ അനാർക്കലി മരക്കാർ, പിന്നണി ഗായകരായ വിധു പ്രതാപ്, മൃദുല വാര്യർ, അക്ബർ ഖാൻ, ശ്രീജിഷ് സുബ്രഹ്മണ്യൻ, ശിഖ പ്രഭാകരൻ, വയലിനിസ്റ്റ് വേദ മിത്ര, കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം കൗഷിക്, ചടുല നൃത്ത ചുവടുകളുമായി റംസാൻ മുഹമ്മദ്, അനുകരണ കലയിലെ പകരംവെക്കാനില്ലാത്ത കലാകാരൻ മഹേഷ് കുഞ്ഞിമോൻ എന്നിവരാണ് എത്തിച്ചേരുന്നത്. പരിപാടിയുടെ അവതാരകനായി മിഥുൻ രമേശും കൂടെയുണ്ടാകും.

പരിപാടിയുടെ ടിക്കറ്റ് വിൽപന അവസാന ഘട്ടത്തിലാണ്. ടിക്കറ്റുകൾക്കായി 9562 9600, 9604 2333 ഈ നമ്പറുകളിൽ ബന്ധപ്പെടാം. ഷാഹി ഫുഡ്‌സ് ആൻഡ് സ്‌പൈസസ്, ലുലു ഹൈപ്പർമാർക്കറ്റ്, സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട്, ജോയ്ആലുക്കാസ് എക്സചേഞ്ച് എന്നിവരാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ. 

Tags:    
News Summary - Gulf Madhyamam Harmonious Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.