മസ്കത്ത്: ഗൾഫ് മാധ്യമം 'കുടുംബം' മാസികയുടെ ഏറ്റവും പുതിയ പതിപ്പ് വിപണിയിലെത്തി. വസ്ത്രധാരണ രീതികളിലെ വൈവിധ്യങ്ങളെ കുറിച്ച ലേഖനങ്ങളാണ് ഇൗ ലക്കം കുടുംബത്തിെൻറ ഹൈലൈറ്റ്. നന്നായും മാന്യമായും സുന്ദരമായും വസ്ത്രം ധരിക്കാൻ അറിയേണ്ട കാര്യങ്ങൾ ലേഖനങ്ങൾ പറഞ്ഞുതരുന്നു.
കുട്ടികൾക്ക് ടെൻഷൻ ഒഴിവാക്കി സ്മാർട്ടായി പഠിക്കാനും കൂളായി പരീക്ഷയെഴുതാനും അറിഞ്ഞിരിക്കേണ്ട വിവിധ കാര്യങ്ങളും ഇൗ ലക്കം കുടുംബത്തിലുണ്ട്. പരീക്ഷക്കൊരുങ്ങാനുള്ള സ്മാർട്ട് ടിപ്സ് കുട്ടികൾക്ക് ഏറെ ഉപകാരപ്പെടും.
കോവിഡ് വാക്സിനുകളുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങളും കുടുംബം വായനക്കാർക്ക് പകർന്നുനൽകുന്നു. പ്രവാസികളും നാട്ടിലെ കുടുംബവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും സന്തോഷകരമാക്കാനും അറിയേണ്ട കാര്യങ്ങളും വായനക്കാർക്ക് ഉപകാരപ്പെടും. ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചിെൻറ 10 ശാഖകൾ വഴി ഫെബ്രുവരി ലക്കം കുടുംബം ഗൾഫ് മാധ്യമം സൗജന്യമായി നൽകുന്നുണ്ട്.
റൂവി, അൽ ഖുവൈർ, സീബ്, ബർക്ക, സുഹാർ, ഫലജ്, നിസ്വ സൂഖ്, നിസ്വ ലുലു, സലാല മെയിൻ, സലാല ലുലു, മബേല നെസ്റ്റോ എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിൽ എത്തുന്ന ആദ്യ 500 പേർക്കാണ് ഗൾഫ് മാധ്യമം കുടുംബം ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.