മസ്കത്ത്: ഒമാനിലെ ആരോഗ്യരംഗത്തെ ഏറ്റവും വലിയ പരിപാടിയായ ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസ് സെപ്റ്റംബർ 18 മുതൽ 20 വരെ നടക്കും. ആഗോളതലത്തിൽതന്നെ ശ്രദ്ധനേടിയ കേരളത്തിലെ ആരോഗ്യരംഗത്തെയും ഇന്ത്യയിലെ ചികിത്സ സംവിധാനങ്ങളെയും പരിചയപ്പെടുത്താൻ ‘ഹീൽമി കേരള’യുമായി ‘ഗൾഫ് മാധ്യമം’ ഇത്തവണയും എക്സ്പോയിലുണ്ടാകും.
ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് എക്സ്പോ അരങ്ങേറുക. ഹെൽത്ത് എക്സ്പോയിൽ ‘ഗൾഫ് മാധ്യമ’മായിരിക്കും ഇന്ത്യൻ പവിലിയൻ നയിക്കുക. രണ്ടാം തവണയാണ് ‘ഗൾഫ് മാധ്യമം’ ഈ ചുമതല വഹിക്കുന്നത്. മൂന്നുദിവസം നീളുന്ന എക്സിബിഷനിൽ ആറായിരത്തിലധികം ഉപഭോക്തൃ പ്രതിനിധികളും 800ലധികം കോൺഫറൻസ് പ്രതിനിധികളും 160ലധികം എക്സിബിറ്റേഴ്സും പങ്കെടുക്കും.
കേരളത്തെ ചികിത്സക്കായി ആശ്രയിക്കുന്നവർക്ക് അറിവ് പകരാനും ആരോഗ്യ സ്ഥാപനങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്താനും അവസരമൊരുങ്ങും. സ്റ്റാൾ ബുക്കിങ്ങിന്: +96 899168230
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.