മസ്കത്ത്: ഗൾഫ് മാധ്യമം ഹാർമോണിയസ് കേരളയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഇൻഫ്ലുവേഴ്സ് മീറ്റ് സംഘടിപ്പിച്ചു. റൂവി വ്ലോഗർമാരായ അഫ്ര അഫ്സൽ, ദാന നവീദ്, ദീപ രാജീവ്, ഫാത്തിമ ഹുമൈസ്, ഹുമൈസ്, വിബിത സുധീഷ്, സഫ സലീം, ഫസ്ന ഫഹദ്, നേഹ അഷ്റഫ്, മുജീബുദ്ദീൻ ഖാൻ എന്നിവരാണ് പങ്കെടുത്തത്. പ്രോഗ്രാം പ്രചാരണ കമ്മിറ്റി എക്സിക്യുട്ടിവ് അംഗം സൈതാലി ആതവനാട്, ഗൾഫ് മാധ്യമം പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
ഒമാനിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന പരിപാടികൾ ഓരോ വർഷത്തെയും ബെഞ്ച് മാർക്കുകളാണെന്നും രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായെത്തുന്ന ‘ഹാർമോണിയസ് കേരള’ അഞ്ചാം പതിപ്പിന് വ്യത്യസ്ത പ്രചാരണ പരിപാടികളുമായി തങ്ങളും ഉണ്ടാകുമെന്നും വ്ലോഗർമാർ പറഞ്ഞു.
ഒത്തൊരുമയുടെയും ഐക്യത്തിന്റെയും സന്ദേശങ്ങൾ പകർന്ന് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ അഞ്ചാം പതിപ്പ് നവംബർ എട്ടിന് മസ്കത്ത് ഖുറം സിറ്റി ആംഫി തിയറ്ററിലാണ് നടക്കുന്നത്.
മുൻപതിപ്പുകളിൽനിന്ന് വ്യത്യസ്തമായി കെട്ടിലും മട്ടിലും ഏറെ പുതുമയോടെയാണ് ഹാർമോണിയസ് കേരള മസ്കത്തിന്റെ മണ്ണിലേക്ക് വീണ്ടുമെത്തുന്നത്.
നടിമാരായ പാർവതി തിരുവോത്ത്, അനാർക്കലി മരക്കാർ, ഗായകരായ വിധു പ്രതാപ്, മൃദുല വാര്യർ, അക്ബർ ഖാൻ, ശ്രീജിഷ് സുബ്രഹ്മണ്യൻ, ശിഖ പ്രഭാകരൻ, വയലിനിസ്റ്റ് വേദ മിത്ര, കൗഷിക്, നർത്തകൻ റംസാൻ മുഹമ്മദ്, മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞിമോൻ എന്നിവരാണ് ആഘോഷരാവിന് മാറ്റുകൂട്ടാനെത്തുന്നത്. പരിപാടിയുടെ അവതാരകനായി മിഥുൻ രമേശും കൂടെയുണ്ടാകും.
ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്, ലുലു ഹൈപ്പർമാർക്കറ്റ്, സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് എന്നിവരാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.