മസ്കത്ത്: ഗൾഫ് മാധ്യമം ഹാർമോണിയസ് കേരളയുടെ ടിക്കറ്റ് വിൽപന പുരോഗമിക്കുന്നു. പത്ത് റിയാൽ (ഡയമണ്ട്), അഞ്ച് റിയാൽ (പ്ലാറ്റിനം), മൂന്ന് റിയാൽ (ഗോൾഡ്) എന്നീ നിരക്കുകളിലാണ് ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളത്. ഒമാനിലുടനീളമുള്ള മലയാളികൾക്ക് പരിപാടി കാണാനായി വിപുലമായ ടിക്കറ്റ് കൗണ്ടർ പോയന്റുകളും ഒരുക്കിയിട്ടുണ്ടെന്ന് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഒത്തൊരുമയുടെയും ഐക്യത്തിന്റെയും സന്ദേശങ്ങൾ പകർന്ന് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ അഞ്ചാം പതിപ്പ് നവംബർ എട്ടിന് മസ്കത്ത് ഖുറം സിറ്റി ആംഫി തിയറ്ററിലാണ് നടക്കുന്നത്. മുൻ പതിപ്പുകളിൽനിന്ന് വ്യത്യസ്തമായി കെട്ടിലും മട്ടിലും ഏറെ പുതുമയോടെയാണ് ഹാർമോണിയസ് കേരള മസ്കത്തിന്റെ മണ്ണിലേക്ക് വീണ്ടുമെത്തുന്നത്.
ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെയും ശക്തമായ നിലപാടുകളിലൂടെയും പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ പാർവതി തിരുവോത്ത്, യുവ നടികളിൽ ശ്രദ്ധേയയായ അനാർക്കലി മരക്കാർ, പാട്ടിന്റെ പാലാഴി തീർക്കാൻ പിന്നണി ഗായകരായ വിധു പ്രതാപ്, മൃദുല വാര്യർ, അക്ബർ ഖാൻ, ശ്രീജിഷ് സുബ്രഹ്മണ്യൻ.
ശിഖ പ്രഭാകരൻ, വയലിനിസ്റ്റ് വേദ മിത്ര, കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം കൗഷിക്, ചടുല നൃത്ത ചുവടുകളുമായി റംസാൻ മുഹമ്മദ്, അനുകരണ കലയിലെ പകരംവെക്കാനില്ലാത്ത കലാകാരൻ മഹേഷ് കുഞ്ഞിമോൻ എന്നിവർ കളിയും ചിരിയും ചിന്തയും പകർന്ന് മസ്കത്തിനോട് കൂട്ടുകൂടാനെത്തും. പരിപാടിയുടെ അവതാരകനായി മിഥുൻ രമേശും കൂടെയുണ്ടാകും.
ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്, ലുലു ഹൈപ്പർമാർക്കറ്റ്, സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, കെ.വി ഗ്രൂപ്, കൈരളി ടി.എം.ടി എന്നിവരാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.