മസ്കത്ത്: മസ്കത്തിൽ ആവേശത്തിരയായെത്തി ഹാർമോണിയസ് കേരളയുടെ അഞ്ചാം പതിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ആയിരങ്ങൾക്ക് കലയുടെയും സംഗീതത്തിന്റെയും ഉത്സവ രാവ് അപൂർവ അനുഭവമായി. പാട്ടും ചുവടുകളും ഹാസ്യങ്ങളും നിറഞ്ഞ് കവിഞ്ഞൊഴുകിയതോടെ ആംഫി തീയറ്റർ ആഘോഷ ലഹരിയിലായി.
പോയ ഓരോ ഹാർമോണിയസ് കേരളയിൽനിന്നും വ്യത്യസ്ഥതയുടെ ദൃശ്യ ശ്രാവ്യ ഭംഗിൃയാടെയാണ് ഒരുക്കിയിരുന്നത്. അഞ്ചാം പതിപ്പിലെ അരങ്ങും വൈവിധ്യങ്ങളുടെ നിറഭംഗിയുള്ളതായിരുന്നു.
അരങ്ങുണർത്താനും കലയുടെയും സംഗീതത്തിന്റെയും അവിസ്മരണീയ അധ്യായങ്ങൾ തുന്നി ചേർക്കാനും മലയാളക്കരയിൽനിന്നെത്തിയ കലാകാരന്മാരെ കയ്യടിയോടെയാണ് സൗഹാർദ സമുഹം എതിരേറ്റത്.
പരിപാടിയുടെ സംഘടക മികവും പുതുമ നിറഞ്ഞ അനതരവും കലാ പ്രേമികൾക്ക് എന്നും ഓർത്ത് വെക്കാവുന്നതായിരുന്നു. മലയാള സിനിമയിലെ അഭിനവ മികവിന്റെ പ്രതീകമായ പർവതി തിരുവോത്തിനെ നിറഞ്ഞ ആവേശത്തോടെയാണ് സദസ്സായിരങ്ങൾ എതിരേറ്റത്.
അഭിനയ ലോകത്ത് പുത്തൻ ചുവടുകളുറപ്പിക്കുന്ന അനാർക്കലി മരക്കറിന്റെ പാട്ടുകൾ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതായിരുന്നു. പഴയതും പുതിയതുംമായ ഗാനങ്ങൾ കോർത്തിണക്കിയ മൃദല വാര്യരുടെ പാട്ടുകളും സദസ്സിലെ കയ്യിലെടുക്കുന്നതാലരുന്നു. അക്ബറിന്റെ ഹൈപിച്ച് ഗാനങ്ങൾ സദസ്സിനെ കയ്യിലെടുക്കുന്നതായി. പാട്ടുകളുടെ താളങ്ങൾക്കൊപ്പം സദസ്സും ചുവടുകൾ വെച്ചതോടെ കലാരാവ് നിറഞ്ഞ ആവേശത്തിലായി. റംസാന്റെ ചുവടുകളും സദസ്സിനെ ആവേശത്തിലെത്തിക്കുന്നതായി.
ശബ്സദാനുകരണത്തിന് പുതിയ പ്രതലങ്ങൾ സൃഷ്ടിച്ച മഹേഷ് കുഞ്ഞുമാന്റെ ശബ്ദാനുകരണം സദസ്സിനെ പൊട്ടി ചിരിപ്പിച്ചു. പ്രവാസികൾക്ക് ഗൃഹാതുരത്വം പകർന്ന ക്ലാസിക് സിനിമ, മാപ്പിളപ്പാട്ട് ഈരടികളും പുതു തലമുറയെ ഹരം കൊള്ളിച്ച ‘ഏയ് ബനാനെ ഒരു ഹായ് തരാമോ..’ പോലുള്ള പുതിയ ഗാനങ്ങളും പ്രേക്ഷകർ ആരവങ്ങളോടെ എതിരേറ്റു.
ആവേശ രാവിന് തിരശ്ശില ഉയരുന്നത് ഏറെ മുമ്പ് തന്നെ ആംഫി തീയേറ്റർ നിറ കടലായി മാറിയിരുന്നു. പ്രവേശ കവാടം തുറക്കുന്നതിന് മുമ്പ് തന്നെ ഉത്സവ നഗരിയിലേക്ക് ജനം ഒഴുകിയെത്താനും തുടങ്ങിയിരുന്നു. ആംഫീംതീയേറ്ററും പരിസരവും അലങ്കരവിളക്കുകൾ നിറഞ്ഞിരുന്നു.
ആറ് മണിയോടെ സദസ്സുണർന്നെങ്കിലും പ്രവേശന പാസ് കിട്ടാതെ തിരിച്ച് പോയവരും നിരവധിയാണ്. ടിക്കറ്റ് കിട്ടാനായി കലപില കൂടുന്നവരെയും കാണാമായിരുന്നു. പാട്ടും ചുവടും ഹാസയവുമായി ഹാർമോണിയസ് കേരളയുടെ ഈ ലക്കം പ്രേക്ഷക മനസുകളിൽ എന്നും ഓർത്ത് വെക്കുന്നതായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.