ഹൃദയാഘാതം: ആലപ്പുഴ സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്​: ആലപ്പുഴ സ്വദേശി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതനായി. ചെങ്ങന്നൂർ വെൺമണിതാഴം കണ്ണങ്ങാട്ട് ഹൗസിൽ രാജേഷ് (40) ആണ്​ മസ്കത്തിലെ റൂവിയിൽ മരിച്ചത്​. പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പിൽ സീനിയർ അക്കൗണ്ടന്റായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം ശനിയാഴ്ച വൈകീട്ട് മൂന്നിന് വെൺമണിയിലെ വീട്ടിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

രാധാകൃഷ്ണൻ പിള്ളയാണ് പിതാവ്​. മാതാവ്: പരേതയായ വിജയലക്ഷ്മി അമ്മ. ഭാര്യ: സൗമ്യ. മക്കൾ: ദക്ഷിത്, ദക്ഷിത. സഹോദരങ്ങൾ: ജയകൃഷ്ണൻ, രശ്മി രാധാകൃഷ്ണൻ. 

Tags:    
News Summary - Heart attack: Native of Alappuzha passed away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.