മസ്കത്ത്: ആഗോള ജ്വല്ലറി റീട്ടെയിൽ രംഗത്തെ പ്രമുഖരായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പ്രണയകാലം ആഘോഷമാക്കാൻ ‘ഹാർട്ട് ടു ഹാർട്ട്’ എന്ന പേരിൽ ഡയമണ്ട്സിന്റെയും 18 കാരറ്റ് സ്വർണാഭരണ ശ്രേണിയുടെയും സ്പെഷൽ എഡിഷൻ ആഭരണശേഖരം അവതരിപ്പിച്ചു. ഉപഭോക്താക്കൾക്കിടയിൽ ഹാർട്ട് ഷേപ്ഡ് ആഭരണങ്ങളുടെ ആവശ്യകത കൂടുന്ന സാഹചര്യത്തിലാണ് ഈ ശേഖരം ഒരുക്കിയിരിക്കുന്നത്.
വിവിധ രീതികളിൽ പ്രണയത്തെ പ്രതിനിധാനംചെയ്യുന്ന 150ലധികം ഡിസൈനുകളുള്ള ഈ അതുല്യമായ ആഭരണ ശേഖരം പ്രിയപ്പെട്ടവരോട് സ്നേഹം പ്രകടിപ്പിക്കുന്നതിനുള്ള മികച്ച സമ്മാനമാണെന്ന് അധികൃതർ അറിയിച്ചു. എല്ലാവരുടെയും ബജറ്റിന് യോജിച്ച 100 റിയാൽ മുതലുള്ള വിലയിൽ ലഭ്യമാണ്.
പെന്ഡന്റുകൾക്കുപുറമെ, ഹാർട്ട് ഷേപ്പിലുള്ള മനോഹരമായ ഡയമണ്ട് ബാംഗിൾസ്, ബ്രേസ്ലെറ്റുകൾ, റിങ്ങുകൾ, ഹാർട്ട് ഷേപ്പിലുള്ള സോളിറ്റയർ മോതിരങ്ങൾ എന്നിവ പുറത്തിറക്കിയിട്ടുണ്ട്. ഇവ വ്യത്യസ്തമായ ഡയമണ്ട് സൈസുകളിലും സവിശേഷതകളിലും ലഭ്യമാണ്. പ്രധാനമായും ചുവന്ന നിറത്തിലുള്ളതും മറ്റ് ബഹുവർണ കല്ലുകളും പതിച്ച ഡിസൈനുകൾ ഈ ശേഖരത്തിലെ വജ്രാഭരണങ്ങളിൽ ഉൾപ്പെടുന്നു.
ഫെബ്രുവരി 14 വരെ ഈ പ്രമോഷൻ എല്ലാ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളിൽ ലഭ്യമായിരിക്കും. ഉപഭോക്താക്കൾക്ക് www.malabargoldanddiamonds.comലൂടെ ഓൺലൈനായി വാങ്ങാനും സാധിക്കും. വജ്രത്തിലും 18 കാരറ്റ് സ്വർണത്തിലും തീർത്ത പ്രത്യേക ‘ഹാർട്ട് ടു ഹാർട്ട്’ ശേഖരം ഏത് സന്ദർഭങ്ങളിലും ഉപയോഗിക്കാവുന്ന ക്ലാസിക് ഡിസൈനുകളാണെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. ഇത് തലമുറകളിലേക്ക് കൈമാറാൻ കഴിയുന്ന ഒന്നായി നിലകൊള്ളുന്നതിനൊപ്പം മികച്ച നിക്ഷേപം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സ്പെഷൽ കലക്ഷനുപുറമെ, പ്രത്യേക രൂപകല്പനയോടുകൂടിയ സ്വർണ, വജ്രാഭരണങ്ങളുടെ അപൂർവ ശേഖരവും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഓരോ ഉപഭോക്താവിന്റെ അഭിരുചിക്കും ബജറ്റിനും യോജിച്ച രീതിയിലാണ് ഈ ശേഖരം അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.