മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ രാത്രി താപനില ഉയരുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അർധരാത്രിയിൽ താപനില 30 ഡിഗ്രി സെൽഷ്യസ് മുതൽ 40 ഡിഗ്രി വരെ എത്തിയേക്കും. അതേസമയം, സൂര്യാഘാതം, ക്ഷീണം, ഉയർന്ന താപനിലയുമായി ബന്ധപ്പെട്ട മറ്റ് ലക്ഷണങ്ങൾ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഉച്ചതിരിഞ്ഞ് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.
ഏറ്റവും ചൂടേറിയ സമയങ്ങളിൽ ആളുകൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂടിനെ പ്രതിരോധിക്കാനായി തണുത്ത വെള്ളത്തിൽ കുളിക്കുകയോ മറ്റോ ചെയ്യണമെന്നും നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ പകൽ സമയത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പുറത്തു പണിയെടുക്കുന്ന തൊഴിലാളികൾക്ക് ആശ്വാസമായി ഉച്ച വിശ്രമ നിയമം ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.