ഒമാനിൽ കനത്ത മഴ തുടരുന്നു; മലയാളിയുൾ​പ്പെടെ 12 മരണം

മസ്കത്ത്​: കനത്ത മഴയിൽ മലയാളിയുൾപ്പെടെ ഒമാനിൽ 12 പേർ മരിച്ചു. പത്തനംതിട്ട അടുർ കടമ്പനാട്​ സ്വദേശി സുനിൽകുമാർ (55) ആണ്​ ബിദിയയിലെ സനയയ്യിൽ മരിച്ചത്​. വാദി കുത്തിയൊലിച്ചതിനെ തുടർന്ന്​ ഇദ്ദേഹം നടത്തിയിരുന്ന വർക്ക്​ഷോപ്പിന്‍റെ ​ മതിൽ തകർന്നാണ്​ അപകടം​. ഞായറാഴ്ച ഉച്ചക്ക്​ ഒന്നര​യോടെയാണ്​ സംഭവം. മരിച്ച മറ്റുള്ളവർ സ്വദേശി പൗരൻമാരാണ്​. ഇതിൽ ഒമ്പത്​ കുട്ടികളും ഉൾപ്പെടും. അതേസമയം, മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്​. നിരവധിപേർ വാദിയിൽ കുടുങ്ങി കിടക്കുന്നുണ്ട്​. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്​. ന്യൂനമർദത്തിന്‍റെ പശ്​ചാതലത്തിൽ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴയാണ്​ തുടരുന്നത്​. പലയിടത്തും വാദികൾ നിറഞ്ഞൊഴുകുകയാണ്​. റോയൽ ഒമാൻ പൊലീസിന്‍റെയും സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയുടെയും നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച്​ കൊണ്ടിരിക്കുയാണെന്ന്​ അധികൃതർ വ്യക്​തമാക്കി.

കനത്ത മഴയുടെ പശ്​ചാതലത്തിൽ നാല്​ ഗവർണറേറ്റിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക്​ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്​. മസ്‌കത്ത്, തെക്ക്​-വടക്ക്​ ശർഖിയ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകൾക്കാണ്​ അവധി നൽകിയത്​.

Tags:    
News Summary - Heavy rain in Oman; 12 dead including Keralite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.