മസ്കത്ത്: മസ്കത്ത് കെ.എം.സി.സി അല്‍ഖൂദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമവും ഇഫ്താര്‍ വിരുന്നും മതസൗഹാർദ സംഗമവേദിയായി. സീഷെല്‍ റസ്റ്റാറന്റില്‍ നടന്ന സംഗമത്തില്‍ പ്രവര്‍ത്തക സമിതി അംഗങ്ങൾക്കും നേതാക്കള്‍ക്കും പുറമെ വിവിധ മേഖലകളില്‍നിന്നുള്ള പ്രമുഖരും പങ്കെടുത്തു.
മസ്കത്ത് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് റഈസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഫൈസല്‍ മുണ്ടൂര്‍ അധ്യക്ഷതവഹിച്ചു. ഗാല ഹോളി സ്പിരിറ്റ് ചര്‍ച്ചിലെ ഫാ. ജോര്‍ജ് വടക്കൂട്ട്, വി.എസ്. മുരാരി തന്ത്രി വേണ്ടര്‍, അബൂബക്കര്‍ ഫലാഹി എന്നിവര്‍ മതസൗഹാര്‍ദ സന്ദേശം നല്കി.
ബദര്‍ അല്‍ സമ ഹോസ്പിറ്റല്‍ അല്‍ ഖൂദ് ബ്രാഞ്ച് മാനേജര്‍ ഫസലുല്‍ ഹഖ്, സവാദ്, അല്‍ സലാമ പോളിക്ലിനിക്കിനെ പ്രതിനിധാനം ചെയ്ത് സമീര്‍, മസ്കത്ത് പ്രീമിയര്‍ മെഡിക്കല്‍ സെന്ററിനെ പ്രതിനിധാനം ചെയ്ത് മന്‍സൂര്‍, രഞ്ജിത് കുമാര്‍, കേരള നൈറ്റ്സ് തട്ടുകട ഉടമ ദീപു ചര്ത്താലില്, അബു, ഒമാന്‍ തട്ടുകട ഉടമ വി.കെ. സാബിര്‍, ബ്ലഡ് ഡോണേഴ്സ് ഒമാന്‍ കോഓഡിനേറ്റര്‍ സി.വി. കബീര്‍, വിനു, ഷെബിന്‍, നാജില ഷെബിന്‍ എന്നിവര്‍ പങ്കെടുത്തു. ടി.പി. മുനീര്‍ സ്വാഗതവും ഷാജഹാന് തായാട്ട് നന്ദിയും പറഞ്ഞു.
കെ.എം.സി.സി നേതാക്കളായ അഷ്റഫ് നാദാപുരം, എം.ടി. അബൂബക്കര്‍ സംബന്ധിച്ചു. ഷാഹുല്‍ ഹമീദ് കോട്ടയം, എം.കെ. ഹമീദ് കുറ്റ്യാടി, സി.വി.എം. ബാവ വേങ്ങര, ജാബിര്‍ മയ്യില്‍, ഡോ. സൈനുല്‍ ആബിദ്, ഹക്കീം പാവറട്ടി എന്നിവർ നേതൃത്വം നല്കി.
സമീര്‍ ശിവപുരം, ഗഫൂര്‍ താമരശ്ശേരി, ഇബ്രാഹിം തിരൂര്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.