സലാല: വോയ്സ് ഓഫ് സലാല ഒളിമ്പിക്കുമായി ചേർന്ന് ഇന്ന് സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയുടെ ഒരുക്കം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. സലാല എയർപോർട്ടിൽ എത്തിയ സിനിമ നടൻ ശങ്കറിന് ഒളിമ്പിക് എം.ഡി സുധാകരന്റെ നേത്യത്വത്തിൽ സ്വീകരണം നൽകി.
ആർടിസ്റ്റുകളായ സമദ്, വർഷ പ്രസാദ്, മിന്നലേ നസീർ, മീമ മുർഷിദ്, ബാലമുരളി എന്നിവരും സലാലയിലെത്തി. ഐ.എം. വിജയൻ വൈകാതെ എത്തിച്ചേരും. നേരത്തെ ലുബാൻ പാലസ് ഹാളിൽ തീരുമാനിച്ചിരുന്ന പരിപാടി കൂടുതൽ പേർക്ക് പങ്കെടുക്കുന്നതിനായി സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സിലേക്ക് മാറ്റിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടാണ് പരിപാടി. 6.30ന് ഗേറ്റ് തുറക്കും 7.30ന് ഷോ ആരംഭിക്കുമെന്നും സംഘാടകർ അറിയിച്ചു.
ഷോയിലേക്കുള്ള പ്രവേശനം ഇൻവിറ്റേഷൻ മുഖാന്തിരം നിയന്ത്രിച്ചിട്ടുണ്ട്. ഇൻവിറ്റേഷന്റെ പ്രകാശനം കഴിഞ്ഞയാഴ്ച കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ നിർവഹിച്ചിരുന്നു.
വോയ്സ് ഓഫ് സലാല എന്ന സംഗീത ട്രൂപ്പിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് ഒളിമ്പിക് കാറ്ററിംഗ് കമ്പനിയുമായി ചേർന്ന് മ്യൂസിക്കൽ നൈറ്റ് ഒരുക്കുന്നതെന്ന് ഭാരവാഹികളായ ഹാരിസ്, ഫിറോസ്, പ്രോഗ്രം കോർഡിനേറ്റർ ജംഷാദ് ആനക്കയം എന്നിവർ പറഞ്ഞു. ഫോൺ: 97863555.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.