ഇ​ൻ​കാ​സ് സം​ഘ​ടി​പ്പി​ച്ച ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ​നി​ന്ന്

സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ദ​ര​വു​മാ​യി ഇ​ൻ​കാ​സ് ഒ​മാ​ൻ

മ​സ്ക​ത്ത്: പ്ര​വാ​സ​ലോ​ക​ത്താ​യി​രി​ക്കു​മ്പോ​ഴും ല​ഭ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് സ​മൂ​ഹ​ത്തി​ന്റെ ന​ന്മ​ക്കും സ​ഹ​ജീ​വി​ക​ളു​ടെ ക്ഷേ​മ​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന മ​ല​യാ​ളി​ക​ളു​ടെ പൊ​തു​ബോ​ധ​മാ​ണ് അ​വ​രെ മി​ക​ച്ച സ​മൂ​ഹ​മാ​ക്കി മാ​റ്റു​ന്ന​തെ​ന്ന് ഒ.​ഐ.​സി.​സി/ ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഒ​മാ​നി​ലെ പൊ​തു​രം​ഗ​ത്തും സ​ന്ന​ദ്ധ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ലും ദീ​ർ​ഘ​നാ​ളു​ക​ളാ​യി നി​സ്വാ​ർ​ഥ സേ​വ​ന​ങ്ങ​ൾ അ​നു​ഷ്ഠി​ക്കു​ന്ന വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ന്ന​ദ്ധ ജീ​വ​കാ​രു​ണ്യ സേ​വ​ന രം​ഗ​ത്തെ നി​റ​സാ​നി​ധ്യ​വും ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ചേ​ർ​ന്ന് നി​ര​വ​ധി സേ​വ​ന​ങ്ങ​ൾ അ​നു​ഷ്ഠി​ക്കു​ക​യും, കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്ത് നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് മ​രു​ന്നും മ​റ്റു അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മെ​ത്തി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച ഇ​ൻ​കാ​സ് ഒ​മാ​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ നി​യാ​സ് ചെ​ണ്ട​യാ​ടി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

പ​തി​റ്റാ​ണ്ടു​ക​ളാ​യി ഒ​മാ​ൻ പ്ര​വാ​സ​ലോ​ക​ത്തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്കു​വേ​ണ്ടി നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യും സെ​മി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും വ്യ​ക്തി​ത്വ വി​ക​സ​ന ക്ലാ​സു​ക​ൾ ന​ട​ത്തു​ക​യും വ​ഴി അ​ക്കാ​ഡ​മി​ക് രം​ഗ​ത്ത് മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ സ​മ​കാ​ലി​ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ പ്ര​സി​ദ്ധ കോ​ള​മി​സ്റ്റ് കൂ​ടി​യാ​യ ഡോ. ​സ​ജി ഉ​തു​പ്പാ​നെ യോ​ഗം ആ​ദ​രി​ച്ചു.

പ്ര​വാ​സി​ക​ളു​ടെ സാ​ഹി​ത്യ അ​ഭി​രു​ചി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, കു​ട്ടി​ക​ളി​ലും മു​തി​ർ​ന്ന​വ​രി​ലും വാ​യ​നാ​ശീ​ലം വ​ള​ർ​ത്തു​ക, മ​ഹാ​ന്മാ​രു​ടെ ജീ​വ​ച​രി​ത്രം പു​തി​യ ത​ല​മു​റ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ പ്രി​യ​ദ​ർ​ശി​നി പ​ബ്ലി​ക്കേ​ഷ​ൻ​സി​ന്റെ ഒ​മാ​ൻ കോ​ർ​ഡി​നേ​റ്റ​റാ​യി കെ​പി​സി​സി നി​യ​മി​ച്ച ഇ​ൻ​കാ​സ് ഒ​മാ​ൻ ദേ​ശീ​യ ക​മ്മി​റ്റി ട്ര​ഷ​റ​ർ കൂ​ടി​യാ​യ സ​ജി ച​ങ്ങ​നാ​ശ്ശേ​രി​യെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

ഇ​ൻ​കാ​സ് ഒ​മാ​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ അ​ഡ്വ. എം.​കെ. പ്ര​സാ​ദി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഒ.​ഐ.​സി.​സി /ഇ​ൻ​കാ​സ് മി​ഡി​ലീ​സ്റ്റ്‌ ക​ൺ​വീ​ന​വ​ർ സ​ജി ഔ​സേ​പ്പ്, മു​തി​ർ​ന്ന നേ​താ​വ് എ​ൻ.​ഒ. ഉ​മ്മ​ൻ, ഇ​ൻ​കാ​സ് ഒ​മാ​ൻ ദേ​ശീ​യ, റീ​ജ്യ​ണ​ൽ, ഏ​രി​യ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ മാ​ത്യു മെ​ഴു​വേ​ലി, റെ​ജി കെ. ​തോ​മ​സ്, മ​ണി​ക​ണ്ഠ​ൻ കോ​തോ​ട്ട്, ബി​ന്ദു പാ​ല​യ്ക്ക​ൻ, എം.​ജെ. സ​ലീം, ഷൈ​നു മ​ന​ക്ക​ര, അ​ജോ ക​ട്ട​പ്പ​ന, അ​ജ്മ​ൽ ക​രു​നാ​ഗ​പ്പ​ള്ളി, ടി.​എം. ശി​ഹാ​ബ്.

സ​ന്തോ​ഷ്‌ പ​ള്ളി​ക്ക​ൻ, മ​റി​യാ​മ്മ തോ​മ​സ്, ജ​യ​കു​മാ​ർ മ​ത്ര, ഷാ​ന​വാ​സ്‌, അ​ബ്ദു​ൾ ക​രീം, അ​നൂ​പ് നാ​രാ​യ​ൺ, റെ​ജി പു​ന​ലൂ​ർ, വി​ജ​യ​ൻ തൃ​ശ്ശൂ​ർ, ജാ​ഫ​ർ കാ​യം​കു​ളം, ഇ.​വി. പ്ര​ദീ​പ്, ദീ​പ​ക് മോ​ഹ​ൻ​ദാ​സ്, ഹ​രി​ലാ​ൽ കൊ​ല്ലം, സു​നി​ൽ ഇ​ബ്ര, തോ​മ​സ് മാ​ത്യു, ഷ​മീം ബി​ദി​യ, അ​നു തോ​മ​സ്.

രാ​ജേ​ഷ് മൊ​ബെ​ല, സു​രേ​ഷ് ഇ​ബ്ര, വ​ർ​ഗീ​സ് സേ​വ്യ​ർ, ഷി​ഫാ​ൻ മു​ഹ​മ്മ​ദ്‌, ജ​ലാ​ൽ, റി​ലി​ൻ മാ​ത്യു, അ​ജ്മ​ൽ മാ​മ്പ്ര, രാ​ജേ​ഷ്, കി​ഫി​ൽ ഇ​ക്ബാ​ൽ, വി​നോ​ദ് നി​സ്‌​വ, ദി​നേ​ശ് ബ​ഹ്‌​ലാ, നാ​സ്സ​ർ ആ​ലു​വ, പ്ര​ശാ​ന്ത് മു​സ​ന്ന, റോ​ബി​ൻ മാ​ത്യു, ല​ത്തീ​ഫ്, ഷി​ജു റ​ഹ്മാ​ൻ തു​ട​ങ്ങി നി​ര​വ​ധി പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Incas Oman Honoring the activists in the social- cultural and educational fields

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.