വ​യ​നാ​ടി​നാ​യി ടി​സ സ​മാ​ഹ​രി​ച്ച തു​ക ടി​സ പ്ര​തി​നി​ധി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റു​ന്നു

ടി​സ ഫ​ണ്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി

തും​റൈ​ത്ത്: ഇ​ന്ത്യ​ന്‍ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ‘ടി​സ’ വ​യ​നാ​ടി​നാ​യി സ​മാ​ഹ​രി​ച്ച അ​ഞ്ചു ല​ക്ഷ​ത്തി അ​മ്പ​ത്തി അ​യ്യാ​യി​ര​ത്തി അ​ഞ്ഞൂ​റ്റി അ​മ്പ​ത്തി​യ​ഞ്ചു രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി. സി.​എം​ന്റെ ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ചെ​ക്ക് ഏ​റ്റു​വാ​ങ്ങി. എം.​എ​ൽ.​എ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും സം​ബ​ന്ധി​ച്ചു. ടി​സ പ്ര​തി​നി​ധി​ക​ളാ​യ സു​മ​യ്യ സ​ലാം, ഫൗ​സി​യ ഷ​ജീ​ർ, ഗോ​പി​നാ​ഥ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തും​റൈ​ത്തി​ൽ നി​ന്നും മാ​ത്രം സ​മാ​ഹ​രി​ച്ച തു​ക​യാ​ണി​തെ​ന്ന് പ്ര​സി​ഡ​ന്റ് ഷ​ജീ​ർ​ഖാ​ൻ മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ബൈ​ജു തോ​മ​സ്, റ​സ​ൽ മു​ഹ​മ്മ​ദ്, അ​ബ്ദു​ൽ സ​ലാം, പ്ര​സാ​ദ് സി.​വി​ജ​യ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - TISA handedover the fund to the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.