മസ്കത്ത്: തങ്ങളുടെ സമുദ്രാതിർത്തിയിലൂടെയുള്ള കപ്പൽ ഗതാഗതത്തിെൻറ സുരക്ഷയും ഭദ്രതയും ഉറപ്പുവരുത്താൻ സദാ ജാഗ്രത പാലിച്ചുവരുന്നതായി ഒമാൻ അറിയിച്ചു. കഴിഞ്ഞ ദിവസം അറബിക്കടലിൽ ഇസ്രായേലി കമ്പനിയുടെ ചുമതലയിലുള്ള എണ്ണയനുബന്ധ ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന കപ്പലിൽ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഒമാെൻറ പ്രതികരണം.
ഒമാൻ സമുദ്രാതിർത്തിക്ക് പുറത്ത് രാജ്യാന്തര കപ്പൽചാലിലൂടെ സഞ്ചരിച്ച കപ്പലിലാണ് സംഭവം നടന്നതെന്ന് മാരിടൈം സുരക്ഷ കേന്ദ്രം വക്താവിനെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു. ലൈബീരിയൻ പതാകയുള്ള എം.വി മെർസർ സ്ട്രീറ്റ് എന്ന കപ്പലിൽ സംഭവം നടന്നയുടൻ അപകട സന്ദേശം ലഭിച്ചിരുന്നു.
തുടർന്ന് മിലിട്ടറി, സുരക്ഷ, സിവിൽ അധികൃതരുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ചു. റോയൽ എയർഫോഴ്സ് വിമാനങ്ങൾ നിരീക്ഷണ പറക്കൽ നടത്തി. റോയൽ ഒമാൻ നേവിയുടെ കപ്പലുകളും സ്ഥലത്തെത്തി പരിശോധന നടത്തുകയും സംഭവം ഒമാൻ സമുദ്രാതിർത്തിക്ക് പുറത്താണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. കപ്പലിെൻറ ഉടമസ്ഥരും ജീവനക്കാരുമായി ബന്ധപ്പെട്ടപ്പോൾ സഹായം ആവശ്യമില്ലെന്നും ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരുകയാണെന്ന് അറിയിക്കുകയും ചെയ്തതായി വാർത്ത ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
കപ്പലിന് നേരെ വ്യാഴാഴ്ച രാത്രി ആക്രമണമുണ്ടായതായി രാജ്യാന്തര മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ട് കപ്പൽ ജീവനക്കാർ മരണപ്പെട്ടിരുന്നു. ഒമാൻ തീരത്ത് വെച്ചാണ് കപ്പലിനു നേരെ ആക്രമണമുണ്ടായതെന്നായിരുന്നു വാർത്തകൾ. ഈ സാഹചര്യത്തിലാണ് ഒമാെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.