മ​സ്ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം

മ​സ്ക​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

മ​സ്ക​ത്ത്: മ​സ്ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ ഏ​ഴു​മാ​സം പി​ന്നി​ട്ട​പ്പോ​ഴേ​ക്കും 75 ല‍ക്ഷം യാ​ത്ര​ക്കാ​രാ​ണ് ഇ​തു​വ​രെ മ​സ്ക​ത്ത് വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര​ചെ​യ്ത​ത്. അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 2023നെ ​അ​പേ​ക്ഷി​ച്ച് ഒ​മ്പ​ത് ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന‍യാ​ണു​ണ്ടാ‍യ​ത്. 2023ൽ ​ഇ​തേ​കാ​ല​യ​ള​വി​ൽ 64,74797 അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ വ​ന്നു​പോ​യെ​ങ്കി​ൽ നി​ല​വി​ല​ത് 69,49193 ആ​യാ​ണ് ഉ​യ​ർ​ന്ന​ത്.

അ​തേസ​മ​യം ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 8.3 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്. 2023ൽ ​ആ​കെ മ​സ്ക​ത്ത് വി​മാ​ന​ത്താ​വ​ളം വ​ഴി 69,49202 യാ​ത്ര​ക്കാ​ർ യാ​ത്ര​ചെ​യ്ത​പ്പോ​ൾ 2024ൽ ​ഇ​തു​വ​രെ 75,71148 പേ​രാ​ണ് യാ​ത്ര​ചെ​യ്ത​ത്. സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ലും സ​മാ​ന​മാ​യ സ്ഥി​തി​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ​കാ​ല​യ​ള​വി​ൽ 75,0251 യാ​ത്ര​ക്കാ​ർ ഉ​പ​യോ​ഗി​ച്ച​പ്പോ​ൾ നി​ല​വി​ല​ത് 82,7486 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Tags:    
News Summary - Increase in number of passengers at Muscat Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.