സലാല: കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. സലാല സെന്ററിലെ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി പ്രസിഡന്റായി മുസ്തഫ ഫലൂജയെയും ജനറൽ സെക്രട്ടറിയായി മുനീർ മുട്ടുങ്ങലിനെയും തെരഞ്ഞെടുത്തു. കെ.സി. ജമാലാണ് ട്രഷറർ. വൈസ് പ്രസിഡന്റുമാർ: കെ.പി.എം കോയ, അൻസാർ ചേലോട്ട്, സി. മുസ്തഫ, റഫീഖ്. സെക്രട്ടറിമാർ: ഷംസീർ, അബ്ദുല്ല ചേലക്കാട്, ശരീഫ് പേരാമ്പ്ര, മുഹമ്മദ് പേരാമ്പ്ര. റഷീദ് കൽപ്പറ്റ റിട്ടേണിങ് ഓഫിസറായിരുന്നു. വി.പി. സലാം ഹാജി, മഹമൂദ് ഹാജി, റസാഖ്, ഹാരിസ് വയനാട്, അബ്ദുൽ ഹമീദ് ഫൈസി, അലി ഹാജി തുടങ്ങിയ കേന്ദ്ര കമ്മിറ്റി നേതാക്കൾ സംബന്ധിച്ചു.
മുസ്ലീം ലീഗിന്റെ രാഷ്ട്രീയ ശക്തി സമുദായത്തിന്റെ കെട്ടുറപ്പാണ്. ആ ഐക്യം തകർക്കാൻ സി.പി.എം നടത്തുന്ന ശ്രമങ്ങൾ ബിജെപിക്ക് സഹായമാകുന്ന കാഴ്ചയാണ് കാണുന്നത്. മുസ്ലിം സമുദായത്തിലെ അവാന്തര വിഭാഗങ്ങളിൽ വിള്ളലുണ്ടാക്കി പണ്ഡിതർക്കിടയിൽ ഭിന്നിപ്പ് പ്രചരിപ്പിച്ച് ലീഗിന്റെ ശക്തി ക്ഷയിപ്പിക്കുകയാണ് ശത്രുക്കളുടെ ലക്ഷ്യം. ഇത് തിരിച്ചറിയാൻ സമൂഹം ജാഗ്രത കാട്ടണമെന്ന് കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ ബോഡി പറഞ്ഞു. കൂടെ നിന്നാൽ മതേതരവാദിയും അല്ലാത്തപ്പോൾ രാജ്യദ്രോഹികളുമാക്കി സമുദായ സംഘടനകൾക്കെതിരെ കുപ്രചാരണം നടത്താൻ സമുദായത്തിലെ ചില ഇത്തിൾക്കണ്ണികളെ ഉപയോഗപ്പെടുത്തുകയാണ്. ഇത്തരം നീചമായ ശ്രമങ്ങൾ കേരള സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്നും ജനറൽ ബോഡി അവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.